LiveTV

Live

Entertainment

പോപ്പോയ്ക്ക് ചീര പോലെ എനിക്കെന്‍റെ വാക്കുകള്‍...; കിടിലന്‍ ലുക്കില്‍ പേപ്പര്‍ സിഗാറുമായി പാര്‍വതി

മലയാളത്തില്‍ ശ്രദ്ധേയരായ യുവ നടികളിലൊരാളായ പാര്‍വതിയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

പോപ്പോയ്ക്ക് ചീര പോലെ എനിക്കെന്‍റെ വാക്കുകള്‍...; കിടിലന്‍ ലുക്കില്‍ പേപ്പര്‍ സിഗാറുമായി പാര്‍വതി

അഭിനയത്തോടൊപ്പം നിലപാടുകളിലൂടെയും തുറന്നുപറച്ചിലിലൂടെയും വിവാദങ്ങളെ കൂട്ടുപിടിച്ച നടിയാണ് പാര്‍വതി തിരുവോത്ത്. മലയാളത്തില്‍ ശ്രദ്ധേയരായ യുവ നടികളിലൊരാളായ പാര്‍വതിയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. പേപ്പറില്‍ നിര്‍മ്മിച്ച ഒരു സിഗാറും ചുണ്ടില്‍ വെച്ചുകൊണ്ട് സ്റ്റൈലിഷ് ലുക്കിലാണ് പാര്‍വതി പുതിയ ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്.

പോപ്പോയിക്ക് ചീര പോലെയാണ് തനിക്ക് വാക്കുകളെന്നാണ് താരം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. പേപ്പർ സിഗാർ ഉണ്ടാക്കി റൗക്ക ക്ലോത്തിങ് ബ്രാൻഡിന്‍റെ ഉടമ ശ്രീജിത്ത് ജീവന് നന്ദിയും താരം പറഞ്ഞിട്ടുണ്ട്. റിറ്റ്സ് മാഗസിനുവേണ്ടി ഷഹീൻ താഹയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം സ്റ്റൈലൻ ലുക്കിൽ മറ്റൊരു ചിത്രവും പാര്‍വതി പങ്കുവെച്ചിരുന്നു. ഇതാണ് ഞങ്ങൾ എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടായിരുന്നു പാര്‍വതി ആ ചിത്രം പങ്കുവെച്ചത്. ചിത്രം പങ്ക് വച്ച് മിനിറ്റുകൾക്കുള്ളിൽ ഏറെ വൈറലായി.