LiveTV

Live

Entertainment

''സാധാരണ സിനിമകള്‍ കാണുമ്പോള്‍ സന്തോഷമായിരിക്കും, പക്ഷെ, ഇത് അങ്ങനെയായിരുന്നില്ല''; സുശാന്ത് സിങിന്‍റെ അവസാന ചിത്രം കണ്ട് ആന്‍റണി പറയുന്നു...

ചിരിച്ചുകൊണ്ടല്ലാതെ ഒരു ഫോട്ടോപോലും കണ്ടിട്ടില്ലെന്നും ഇങ്ങനെയാവുമെന്ന് കരുതിയില്ലെന്നുമാണ് വേദനയോടെ ആന്റണി വർ​ഗീസ് പറയുന്നത്

''സാധാരണ സിനിമകള്‍ കാണുമ്പോള്‍ സന്തോഷമായിരിക്കും, പക്ഷെ, ഇത് അങ്ങനെയായിരുന്നില്ല''; സുശാന്ത് സിങിന്‍റെ അവസാന ചിത്രം കണ്ട് ആന്‍റണി പറയുന്നു...

അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ദില്‍ ബേച്ചാരാ മികച്ച പ്രതികരണങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണ്. ഓണ്‍ലൈനില്‍ റിലീസിനെത്തിയ ചിത്രം പല റെക്കോര്‍ഡുകളും സൃഷ്ടിച്ചു. ചിത്രം കണ്ടവരുടെ കൂട്ടത്തില്‍ മലയാളത്തിന്‍റെ യുവതാരം ആന്‍റണി വര്‍ഗീസുമുണ്ടായിരുന്നു. സുശാന്തിന്‍റെ കടുത്ത ആരാധകന്‍ കൂടിയാണ് ആന്‍റണി വര്‍ഗീസ്.

സാധാരണ റിലീസ് സിനിമകള്‍ കാണാൻ പോകുമ്പോൾ ഭയങ്കര സന്തോഷമായിരുന്നെന്നും എന്നാൽ അതുപോലെയല്ല ദിൽ ബേചാര കാണാന്‍ ഇരിക്കുന്നത് എന്നുമാണ് ഫേസ്ബുക്കില്‍ ആന്‍റണി കുറിച്ചത്. സുശാന്തിനോടുള്ള ആരാധനയെക്കുറിച്ചും താരം കുറിച്ചിട്ടുണ്ട്. ചിരിച്ചുകൊണ്ടല്ലാതെ ഒരു ഫോട്ടോപോലും കണ്ടിട്ടില്ലെന്നും ഇങ്ങനെയാവുമെന്ന് കരുതിയില്ലെന്നുമാണ് വേദനയോടെ ആന്റണി വർ​ഗീസ് പറയുന്നത്.

ആന്റണി വർ​ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരുപാട് സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണാന്‍ പോയിട്ടുണ്ട്. അതൊക്കെ കാണാന്‍ പോകുമ്പോള്‍ ഭയങ്കര സന്തോഷമാണ്. ഇന്ന് ഒരു സിനിമ FDFS കാണാന്‍ പോകുകയാണ്, പക്ഷെ ഒരിക്കലും സന്തോഷത്തോടെയല്ല കാണാന്‍ ഇരിക്കുന്നത്. സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ Dil Bechara യാണ് ആ സിനിമ. ഇനിയും ഒരുപാട് സിനിമകള്‍ അദ്ദേഹത്തിന്‍റെ FDFS കാണാന്‍ താല്‍പര്യം ഉണ്ടായിരുന്നു. പക്ഷെ ഇങ്ങനെയാകുമെന്ന് അറിഞ്ഞില്ല. കൈപോച്ചേ ടിവിയില്‍ കണ്ടപ്പോള്‍ മുതല്‍ ആരാധന തുടങ്ങിയതാണ്. അതു പിന്നീട് ഓരോ സിനിമ കഴിയുന്തോറും കൂടിക്കൂടി വന്നു. അവസാനം 'ചിച്ചോരേ' നമ്മള്‍ എപ്പോഴെങ്കിലും ഒന്നു ഡൗണ്‍ ആയാല്‍ ഇരുന്നു കാണും, ഒരു പോസിറ്റീവ് വൈബിനായി. സുശാന്ത് ഒരു ബോര്‍ഡില്‍ അദ്ദേഹത്തിന്‍റെ ആഗ്രഹങ്ങള്‍ എഴുതിവച്ച ഒരു ഫോട്ടോ കണ്ടിട്ടാണ് ഞാനും അതുപോലെയൊന്നു വാങ്ങി എന്‍റെ ആഗ്രഹങ്ങളെയും എഴുതിവച്ചത്. അത്രയ്ക്ക് ആരാധനയായിരുന്നു. എപ്പോഴും ഒരു ചിരിയോടെയല്ലാതെ അദ്ദേഹത്തിന്‍റെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല. പക്ഷേ ഇങ്ങനെ ആകുമെന്നു പ്രതീക്ഷിച്ചില്ല... സിനിമ ഉള്ളിടത്തോളം കാലം താങ്കളെ ഓര്‍ക്കും. miss you #Sushant_Singh_Rajput