LiveTV

Live

Entertainment

''നീ പ്രത്യേക കഴിവുള്ള കുട്ടിയാണ്, എന്‍റെ ആശുപത്രി ദിനങ്ങളെ നീ മനോഹരമാക്കി'': സഖാവെന്ന കവിതയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ആര്യയെ അഭിനന്ദിച്ച് അമിതാഭ് ബച്ചന്‍

കർണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം പോപ് ഗാനവും ഒക്കെയായി അമ്പരപ്പിക്കുന്ന പ്രകടനമാണ് ആര്യ നടത്തിയത്.

''നീ പ്രത്യേക കഴിവുള്ള കുട്ടിയാണ്, എന്‍റെ ആശുപത്രി ദിനങ്ങളെ നീ മനോഹരമാക്കി'': സഖാവെന്ന  കവിതയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ആര്യയെ അഭിനന്ദിച്ച് അമിതാഭ് ബച്ചന്‍

''നാളെയീ പീതപുഷ്പങ്ങള്‍ കൊഴിഞ്ഞിടും

പാതയില്‍ നിന്നെ തിരഞ്ഞിറങ്ങും

കൊല്ലപ്പരീക്ഷയെത്താറായി സഖാവെ

കൊല്ലം മുഴുക്കെ ജയിലിലാണോ?''

എന്നു പാടി മലയാളികളുടെ ഹൃദയം കവര്‍ന്ന പെണ്‍കുട്ടിയാണ് കണ്ണൂരുകാരി ആര്യ ദയാല്‍. സഖാവ് എന്ന കവിതയിലൂടെ ആളുകള്‍ ഏറ്റെടുത്ത ശബ്ദത്തിന്‍റെ ഉടമ. കവിത എഴുതിയതാര് എന്ന വിവാദത്തെ ചൊല്ലി നടന്ന ചര്‍ച്ചകളുടെയെല്ലാം ഭാഗമായിരുന്നു ആര്യ. ഇപ്പോഴിതാ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് ആര്യയും അവളുടെ ശബ്ദവും. വ്യത്യസ്തമായ ആലാപനത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ആര്യയുടെ പ്രകടനത്തെ പ്രശംസിച്ച് ബോളിവുഡിലെ ബിഗ് ബി വരെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

''നീ പ്രത്യേക കഴിവുള്ള കുട്ടിയാണ്, എന്‍റെ ആശുപത്രി ദിനങ്ങളെ നീ മനോഹരമാക്കി'': സഖാവെന്ന  കവിതയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ആര്യയെ അഭിനന്ദിച്ച് അമിതാഭ് ബച്ചന്‍

കോവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ് അമിതാഭ് ബച്ചന്‍. ആര്യയുടെ ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് ബച്ചന്‍. എന്‍റെ ആശുപത്രി ദിനങ്ങളെ നീ മനോഹരമാക്കിയെന്നാണ് ആര്യ ദയാലിനെ പ്രശംസിച്ച് അമിതാഭ് ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കർണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം പോപ് ഗാനവും ഒക്കെയായി അമ്പരപ്പിക്കുന്ന പ്രകടനമാണ് ആര്യ നടത്തിയത്. പാട്ടിനൊപ്പം യൂക്കലേലിയിൽ ഈണമിടുന്നുമുണ്ട്. എഡ് ഷീരന്‍റെ ഷേപ്പ് ഓഫ് യൂ എന്ന പ്രശസ്തമായ ഗാനം ശ്രുതി ചേർത്ത് പാടുന്ന ആര്യയുടെ വീഡിയോ വീഡിയോ ഇപ്പോൾ പലരുടെയും സ്റ്റാറ്റസുകളാണ്.

''സംഗീതാസ്വാദനത്തിലെ എന്‍റെ പങ്കാളിയും പ്രിയ സുഹൃത്തുമായ ഒരു വ്യക്തിയാണ് എനിക്ക് ഈ വീഡിയോ അയച്ചു തന്നത്. ഇതാരാണ് എന്നെനിക്കറിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് പറയാനാകും, നീ പ്രത്യേക കഴിവുള്ള കുട്ടിയാണ്. ദൈവം അനു​ഗ്രഹിക്കട്ടെ.. ഇതേ പോലെ നല്ല നല്ല പാട്ടുകൾ ചെയ്യൂ. മുമ്പില്ലാത്ത വിധം എന്‍റെ ആശുപത്രി ദിനങ്ങളെ നീ മനോഹരമാക്കി. കര്‍ണാടക സംഗീതവും വെസ്റ്റേണ്‍ പോപ്പും മിക്സ് ചെയ്യുക... അത്ര എളുപ്പമുള്ള കാര്യമല്ല അത് . പക്ഷേ വളരെ ചടുലമായും എളുപ്പത്തോടെയുമാണ് അവള്‍ അത് ചെയ്തത് ... രണ്ട് സ്റ്റൈലിലും യാതൊരു വിധ വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല. മനോഹരം''- ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ബച്ചന്‍റെ വാക്കുകള്‍ കേട്ട് ഏറേ സന്തോഷത്തിലാണ് ആര്യ. "ഞാനിപ്പോൾ ആകാശത്താണ്.. അദ്ദേഹം എന്‍റെ ​ഗാനം കേൾക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചില്ല.. ഒരുപാടിഷ്ടം ബച്ചൻ സർ. പെട്ടെന്ന് സുഖം പ്രാപിക്കട്ടെ'' - എന്ന് പറഞ്ഞായിരുന്നു അമിതാബ് ബച്ചനോടുള്ള സ്നേഹം ആര്യ പ്രകടിപ്പിച്ചത്.

I am above clouds. Never in my dreams did i imagine that you would listen to me singing.😇😇😇🥰 Love to you Amitabh Bachchan sir. Get well soon ☺☺😇😇🥰

Posted by Arya Dhayal on Friday, July 24, 2020