LiveTV

Live

Entertainment

കമന്‍റ് ക്രോപ് ചെയ്ത് അഹാന എന്നെ സെെബർ ബുള്ളിയാക്കി; നടിക്ക് യുവാവിന്‍റെ മറുപടി

നടിക്ക് എതിരെ നടന്ന സെെബർ ആക്രമണത്തെ താൻ ഒരു തരത്തിലും ന്യായീകരിച്ചിട്ടില്ലെന്ന് മിസ്ഹബ് പറഞ്ഞു

കമന്‍റ് ക്രോപ് ചെയ്ത് അഹാന എന്നെ സെെബർ ബുള്ളിയാക്കി; നടിക്ക് യുവാവിന്‍റെ മറുപടി

കോവിഡ് ലോക്ക്ഡൗൺ ​ഗൂഡാലോചനയാണെന്ന നടി അഹാന കൃഷണയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ ഉയർന്ന വിമർശനങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഒടുങ്ങുന്നില്ല. കോവിഡ് മുൻകരുതലുമായി ബന്ധപ്പെട്ടുള്ള അഹാനയുടെ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തയാളുടെ പ്രതികരണം, നടി ക്രോപ് ചെയ്ത് തെറ്റായി പ്രചരിപ്പിച്ചുവെന്നാണ് പരാതി. കോവിഡ് കാലത്ത് സാമൂഹ്യ അകലം പാലിക്കണമെന്ന അഹാനയുടെ പോസ്റ്റിന് താഴെയാണ് മിസ‌്ഹാബ് മുസ്തഫയെന്ന വ്യക്തി കമന്‍റ് ഇട്ടത്.

'സ്വർണക്കടത്ത് വിവാദം മറച്ചു പിടിക്കുന്നതിനാണ് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്നായിരുന്നു നിങ്ങൾ നേരത്തെ പറഞ്ഞത്. എന്നാൽ നിങ്ങൾ തന്നെ ഇപ്പോൾ പറയുന്നു സാമൂഹ്യ അകലം പാലിക്കണമെന്നും, നേരത്തെ രാഷട്രീയം കളിക്കുന്നുവെന്ന് ആരോപിച്ച അതേ സർക്കാറിന് വേണ്ടി വീഡിയോയും ചെയ്യുന്നു. സെെബർ ബള്ളിയിങ്ങിനെതിരായ നിങ്ങളുടെ വീഡിയോ നല്ലതായിരുന്നു. അത്രയധികം ബുള്ളിയിങ് നിങ്ങൾ നേരിട്ടിട്ടുമുണ്ട്. എന്നാൽ എന്‍റെ അഭിപ്രായത്തിൽ, തെറ്റായ വിവരം പ്രചരിപ്പിച്ചതിന്‍റെ ഫലമായി ഉണ്ടായ പ്രതികരണങ്ങളായിരുന്നു നിങ്ങൾക്ക് വന്നതെല്ലാം. നിങ്ങളെപ്പോലുള്ള സെലിബ്രിറ്റികൾ ഇത്തരം കാര്യങ്ങൾ പങ്കുവെക്കുമ്പോൾ രണ്ടു വട്ടം ചിന്തിക്കണമായിരുന്നു. തെറ്റിനെ മറച്ചുവെക്കുന്നതിന് പകരം, എന്തുകൊണ്ട് നിങ്ങൾക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് കൂടാ. എന്നാൽ സെെബർ ആക്രമണത്തിനെതിരെ സംസാരിക്കുന്ന ഒരു വ്യക്തി തന്നെ താൻ ഇട്ട കമന്‍റിന്‍റെ പകുതി ഭാ​ഗം ഡിലീറ്റ് ചെയ്ത്, ഒന്നര മില്യൺ വരുന്ന തന്‍റെ ഫോളോവേസിന്‍റെ മുന്നിൽ തന്നെയൊരു സെെബർ ബുള്ളിയാക്കി തീർക്കുകയാണുണ്ടായതെന്ന്'; മിസ്ഹബ് ഇൻസ്റ്റഗ്രാമിലിട്ട പോസ്റ്റിൽ കുറിച്ചു.

അവൾ റേപ് ചെയ്യപ്പെട്ടത്, ഇറക്കം കുറഞ്ഞ സ്കേർട്ട് ഇട്ടതുകൊണ്ടാണെന്ന വാദമാണ് ഇയാൾ ഉയർത്തുന്നത് എന്ന തരത്തിലാണ് അഹാന കൃഷ്ണ പോസ്റ്റ് പങ്കുവെച്ചത്. അഹാനയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കൊടുത്ത പൂർണമായ കമന്‍റും, അഹാന ക്രോപ് ചെയ്ത് വെച്ച് ഷെയർ ചെയ്ത ഭാ​ഗവും മിസ്ഹബ് പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. നടിയെ താൻ ബുള്ളിയിങ് നടത്തിയിട്ടില്ല. നടിക്ക് എതിരെ നടന്ന സെെബർ ആക്രമണത്തെ താൻ ഒരു തരത്തിലും ന്യായീകരിച്ചിട്ടില്ലെന്നും മിസ്ഹബ് പറഞ്ഞു. അതെ സമയം മിസ്ഹബിനെ പിന്തുണച്ച് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തുവന്നത്.

കമന്‍റ് ക്രോപ് ചെയ്ത് അഹാന എന്നെ സെെബർ ബുള്ളിയാക്കി; നടിക്ക് യുവാവിന്‍റെ മറുപടി