LiveTV

Live

Entertainment

'കരിന്തണ്ടന്‍' പുറത്തിറക്കാന്‍ ലീല സന്തോഷിനെ സഹായിക്കാമോ?

പൂര്‍ണമായും ഗോത്ര സ്വത്വം ഉള്‍കൊണ്ട് ഗോത്ര ഭാഷയും ഇംഗ്ലീഷും മലയാളവും സമന്വയിപ്പിച്ചു കൊണ്ട് നിര്‍മിക്കുന്ന ചിത്രം അന്താരാഷ്ട്ര മാനങ്ങളുള്ളതായിരിക്കുമെന്ന് സംവിധായിക ലീല സന്തോഷ് പറഞ്ഞു

'കരിന്തണ്ടന്‍' പുറത്തിറക്കാന്‍ ലീല സന്തോഷിനെ സഹായിക്കാമോ?

ആദിവാസി വിഭാഗത്തില്‍ നിന്നുമുള്ള ആദ്യ സംവിധായിക ലീല സന്തോഷ് തന്‍റെ ആദ്യ മുഴുനീള സിനിമ കരിന്തണ്ടന് സാമ്പത്തിക സഹായം തേടുന്നു. താമരശ്ശേരി ചുരം പാത യാഥാര്‍ഥ്യമാവാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച കരിന്തണ്ടന്‍ മൂപ്പന്‍റെ ജീവിതം പ്രമേയമായി നിര്‍മിക്കുന്ന സിനിമക്കാണ് പൊതുജനങ്ങളില്‍ നിന്നും സിനിമ ആസ്വാദകരില്‍ നിന്നും സാമ്പത്തിക സഹായം തേടുന്നത്. നാല് ലക്ഷം രൂപ വരെയാണ് ലീല സന്തോഷ് ക്രൗഡ് ഫണ്ടിങ്ങിലൂടെ സഹായം പ്രതീക്ഷിക്കുന്നത്. വിനായകനാണ് ചിത്രത്തില്‍ നായകനായി തീരുമാനിച്ചിരിക്കുന്നത്.

പ്രതിസന്ധികള്‍ മറികടന്ന് കരിന്തണ്ടന്‍ വരുന്നു; വിനായകന്‍ തന്നെ നായകന്‍
Also Read

പ്രതിസന്ധികള്‍ മറികടന്ന് കരിന്തണ്ടന്‍ വരുന്നു; വിനായകന്‍ തന്നെ നായകന്‍

1700-1750 കാലഘട്ടത്തില്‍ വയനാട്ടിലെ പണിയ ഗ്രോതവിഭാഗത്തിലാണ് കരിന്തണ്ടന്‍ മൂപ്പന്‍ ജീവിച്ചിരുന്നത്. കോഴിക്കോട്ടു നിന്നും ചുരം വഴി വയനാടിലേക്കും അതുവഴി മൈസൂരിലേക്കും കടക്കുന്നതിന് ഒരു പാത നിർമ്മിക്കുന്നതിന് ബ്രിട്ടീഷുകാർ ശ്രമിക്കുന്ന കാലം വയനാടന്‍ കാടും ഭുപ്രകൃതിയും അറിയുന്ന കരിന്തണ്ടന്‍ ബ്രിട്ടീഷ് എഞ്ചിനീയർമാരെ സഹായിച്ചു പുതിയ വഴി കണ്ടെത്തി. ഒരു പ്രബല സാമ്രാജ്യത്തിന്, കേവലനായ ഒരു ആദിവാസിയുടെ സഹായം തേടേണ്ടി വന്നു എന്ന നാണക്കേട് മറക്കാന്‍ കരിന്തണ്ടനെ ചതിച്ചുകൊന്നു എന്നാണ് വയനാടന്‍ ഐതിഹ്യം.

പൂര്‍ണമായും ഗോത്ര സ്വത്വം ഉള്‍കൊണ്ട് ഗോത്ര ഭാഷയും ഇംഗ്ലീഷും മലയാളവും സമന്വയിപ്പിച്ചു കൊണ്ട് നിര്‍മിക്കുന്ന ചിത്രം അന്താരാഷ്ട്ര മാനങ്ങളുള്ളതായിരിക്കുമെന്ന് സംവിധായിക ലീല സന്തോഷ് പറഞ്ഞു. പണിയ വിഭാഗത്തില്‍ നിന്നുമുള്ള ലീല തന്നെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയില്‍ മലയാളത്തിലെ പ്രധാന താരങ്ങളും വയനാട്ടില്‍ നിന്നുള്ള പ്രാദേശിക താരങ്ങളും അഭിനയിക്കുമെന്ന് ലീല പറഞ്ഞു.

ഒരു നിര്‍മാതാവിലേക്കോ, നിര്‍മാണ കമ്പനിയിലേക്കോ ഈ സിനിമ എത്തിക്കാന്‍ തിരക്കഥ, സ്റ്റോറി ബോര്‍ഡ്, ഗവേഷണം, പഠനം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയൊരു തുക ആവശ്യമാണ്. സിനിമയുടെ ഗവേഷണകാര്യങ്ങള്‍ ഡോക്യുമെന്‍ററിയിലൂടെ അടയാളപ്പെടുത്താനും ലീല ആലോചിക്കുന്നുണ്ട്. ക്രൌഡ് ഫണ്ടിങ്ങിലൂടെ ഇതിനെല്ലാം പരിഹാരം കഴിയാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് സംവിധായിക ലീല സന്തോഷ് ഇന്ത്യയിലെ പ്രമുഖ ക്രൗഡ് ഫണ്ടിങ് വെബ്സൈറ്റായ കെറ്റോ വഴി സഹായം തേടുന്നത്.

സഹായങ്ങള്‍ അയക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വഴി പണം നല്‍കാം : https://www.ketto.org/fundraiser/tribal-film-making?payment=form

'വിനായകനെതിരായ വിവാദം ബാധിച്ചു, നിര്‍മാതാക്കള്‍ ഒഴിഞ്ഞു'; കരിന്തണ്ടന്‍ വൈകുന്നതിലെ കാരണം വെളിപ്പെടുത്തി ലീല സന്തോഷ്
Also Read

'വിനായകനെതിരായ വിവാദം ബാധിച്ചു, നിര്‍മാതാക്കള്‍ ഒഴിഞ്ഞു'; കരിന്തണ്ടന്‍ വൈകുന്നതിലെ കാരണം വെളിപ്പെടുത്തി ലീല സന്തോഷ്