LiveTV

Live

Entertainment

പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഷാരൂഖിന്‍റെ വീട്; കൊറോണയെ പേടിച്ചാണോയെന്ന് ആരാധകര്‍

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംശയങ്ങളും നിഗമനങ്ങളുമായി ആരാധകരുമെത്തി.

പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഷാരൂഖിന്‍റെ വീട്; കൊറോണയെ പേടിച്ചാണോയെന്ന് ആരാധകര്‍

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മുംബൈയിലെ വസതിയായ മന്നത്ത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലാണ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംശയങ്ങളും നിഗമനങ്ങളുമായി ആരാധകരുമെത്തി. കൊറോണയെ പേടിച്ചാണ് ഷാരൂഖ് വീട് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞതെന്നായിരുന്നു പലരുടേയും പ്രതികരണം.

മുംബൈയില്‍ കോവിഡ് ബാധിതരുടെ എണ്ണം 3 ലക്ഷം കഴിഞ്ഞു. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. കോവിഡ് വായുവിലൂടെയും പകരാമെന്ന കണ്ടെത്തലും പുറത്തുവന്നു. ഇതിനിടെ ഷാരൂഖിന്‍റെ അഞ്ച് നിലയുള്ള വസതി മുഴുവന്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടപ്പോഴാണ് കോവിഡിനെ അകറ്റിനിര്‍ത്താനാണോയെന്ന സംശയം ആരാധകര്‍ ഉന്നയിച്ചത്.

എന്നാൽ ആരാധകര്‍ തന്നെ അന്വേഷിച്ച് വസ്തുത കണ്ടെത്തി. ഇതാദ്യമായല്ല കിങ് ഖാൻ തന്റെ വീട് പ്ലാസ്റ്റിക് കൊണ്ട് മൂടിയത്. മുൻപും മഴക്കാലത്ത് അറ്റകുറ്റപണികൾ നടന്നപ്പോൾ ഇങ്ങനെ ചെയ്തിരുന്നു. ഇത്തവണയും മണ്‍സൂണ്‍ കാലത്താണ് വസതി പ്ലാസ്റ്റിക് കൊണ്ട് മൂടിയത്. മുംബൈയില്‍ ജൂലൈ മാസം പകുതി വരെ 1024 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്.

മന്നത്ത് ബംഗ്ലാവ് വാര്‍ത്തകളില്‍ നിറയുന്നത് ഇതാദ്യമായല്ല. ബംഗ്ലാവില്‍ മുറി വാടകയ്ക്ക് ലഭിക്കാന്‍ എത്ര ചെലവാകും എന്ന് ഒരിക്കല്‍ ഒരു ആരാധകന്‍ ചോദിച്ചപ്പോള്‍ തന്‍റെ 30 വര്‍ഷത്തെ ആധ്വാനത്തിന്‍റെ വില എന്നായിരുന്നു ഷാരൂഖിന്‍റെ മറുപടി. താന്‍ ആദ്യം മുംബൈയിലെത്തിയപ്പോള്‍ വളരെ ചെറിയ ഒരു ഒരു അപാര്‍ട്‍മെന്‍രില്‍ താമസിച്ച കഥയും പിന്നെ സ്വന്തം അധ്വാനത്താല്‍ ഈ നിലയിലെത്തിയ കാര്യവും ഷാരൂഖ് തന്നെ പറഞ്ഞിരുന്നു.