LiveTV

Live

Entertainment

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നിരവധി തവണ പീഡിപ്പിച്ചു; 'ഓം ശാന്തി ഓശാന'യുടെ നിര്‍മ്മാതാവിനെതിരെ പരാതി

നേരത്തെ സംവിധായകൻ റോഷൻ ആൻഡ്രൂസും ആൽവിൻ ആൻ്റണിയും തമ്മിലുണ്ടായ കേസും വിവാദമായിരുന്നു.

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നിരവധി തവണ പീഡിപ്പിച്ചു; 'ഓം ശാന്തി ഓശാന'യുടെ നിര്‍മ്മാതാവിനെതിരെ പരാതി

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത പീഡിപ്പിച്ചെന്ന പരാതിയില്‍ നിര്‍മ്മാതാവിനെതിരെ കേസ്. 20 കാരിയായ മോഡലാണ് നിര്‍മ്മാതാവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്.

തനിക്ക് സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് നിര്‍മ്മാതാവ് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ യുവമോഡല്‍ പറയുന്നത്. നാല് തവണ പീഡനത്തിന് ഇരയായെന്നും പരാതിയിലുണ്ട്. 'ഓം ശാന്തി ഓശാന', 'അമര്‍ അക്ബര്‍ അന്തോണി' തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് ആല്‍വിന്‍ ആന്റണി.

നേരത്തെ സംവിധായകൻ റോഷൻ ആൻഡ്രൂസും ആൽവിൻ ആൻ്റണിയും തമ്മിലുണ്ടായ കേസും വിവാദമായിരുന്നു.