LiveTV

Live

Entertainment

'നിങ്ങളുടെ സ്നേഹം അറിയുന്നു, പ്രാര്‍ഥന കേള്‍ക്കുന്നു, നന്ദിയോടെ കൈകൂപ്പുന്നു': കുടുംബചിത്രം പങ്കുവെച്ച് അമിതാഭ് ബച്ചന്‍

കോവിഡ് സ്ഥിരീകരിച്ച് മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ് ബച്ചനും കുടുംബവും

'നിങ്ങളുടെ സ്നേഹം അറിയുന്നു, പ്രാര്‍ഥന കേള്‍ക്കുന്നു, നന്ദിയോടെ കൈകൂപ്പുന്നു': കുടുംബചിത്രം പങ്കുവെച്ച് അമിതാഭ് ബച്ചന്‍

ആരാധകരുടെ സ്നേഹത്തിനും പ്രാർഥനക്കും നന്ദി അറിയിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. കോവിഡ് സ്ഥിരീകരിച്ച് മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ് ബച്ചന്‍. അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും ആരാധ്യക്കും കോവിഡ് ബാധിച്ചു.

ഒരാഴ്ചയായി ചികിത്സയിലാണ് ബച്ചന്‍ കുടുംബം- 'നിങ്ങളുടെ സ്നേഹം ഞങ്ങള്‍ അറിയുന്നു.. പ്രാര്‍ഥന കേള്‍ക്കുന്നു.. നന്ദിയും കടപ്പാടും അറിയിക്കാനായി ഞങ്ങള്‍ കൈകൂപ്പുകയാണ്'- അഭിഷേകിനും ഐശ്വര്യക്കും ആരാധ്യക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് അമിതാഭ് ബച്ചന്‍ പറഞ്ഞു.

ജൂലൈ 11നാണ് അമിതാഭിനും അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.

അടുത്ത ദിവസമാണ് ഐശ്വര്യക്കും മകള്‍ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും കഴിഞ്ഞ ദിവസം വരെ ജുഹു ബീച്ചിന് സമീപമുള്ള ജൽസ എന്ന ബംഗ്ലാവില്‍ ഐസൊലേഷനിലായിരുന്നു. ഇവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. രോഗലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് ഐശ്വര്യയെയും മകളെയും നാനാവതി ആശുപത്രിയിലേക്ക് മാറ്റിയത്.

എന്നാല്‍ ജയ ബച്ചന്‍റെയും വീട്ടുജോലിക്കാർ, ഡ്രൈവർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.