LiveTV

Live

Entertainment

ആദ്യം വേഷം, പിന്നെ കാര്‍; ഇത് ഒരു 'മമ്മൂട്ടിയുടെ ഫാന്‍ബോയ് സാഗ'യെന്ന് കുഞ്ചാക്കോ ബോബന്‍

മറ്റൊരു കാര്‍ പ്രേമിയായ നടന്‍ മമ്മൂട്ടിയുമായ‌ുള്ള ഒരു താരതമ്യമാണ് കുഞ്ചാക്കോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്

ആദ്യം വേഷം, പിന്നെ കാര്‍; ഇത് ഒരു 'മമ്മൂട്ടിയുടെ ഫാന്‍ബോയ് സാഗ'യെന്ന് കുഞ്ചാക്കോ ബോബന്‍

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോബോബന്‍ മിനി കൂപ്പര്‍ ലിമിറ്റഡ് എഡിഷന്‍ സ്വന്തമാക്കിയെന്ന വാര്‍ത്ത താരം തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ അതിലും കൌതുകമായ ചില ചിത്രങ്ങളുടെ കൊളാഷുമായാണ് കുഞ്ചാക്കോബോബന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്.

മറ്റൊരു കാര്‍ പ്രേമിയായ നടന്‍ മമ്മൂട്ടിയുമായ‌ുള്ള ഒരു താരതമ്യമാണ് കുഞ്ചാക്കോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മമ്മൂട്ടിയും താനും ഒരേ തരം വസ്ത്രങ്ങൾ ധരിച്ചുനിൽക്കുന്നതിന്റെയും രണ്ടുപേരുടെയും മിനി കൂപ്പർ കാറുകളുടെയും ചിത്രങ്ങൾ ചേർത്തുവച്ച മീം ആണ് ചാക്കോച്ചൻ പങ്കുവെച്ചത്. ഒരു ആരാധകന്റെ യാദൃശ്ചികവും മനപ്പൂർവമല്ലാത്തതുമായ മുന്നേറ്റമാണിതെന്നാണ് ചാക്കോച്ചൻ ഇതിനെ വിശേഷിപ്പിച്ചത്.

ചുവപ്പും പച്ചയും നിറമുള്ള ഒരേപോലത്തെ വസ്ത്രങ്ങൾ ധരിച്ച മമ്മൂക്കയുടെയും ചാക്കോച്ചന്റെയും ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ. മമ്മൂട്ടിയുടെ കെഎൽ 36 ഡി 369 നമ്പറിലുള്ള മിനി കൂപ്പറിന്റെയും ചാക്കോച്ചന്റെ പുതിയ മിനി കൂപ്പറിന്റേയും ചിത്രങ്ങളും മീമില്‍ കാണാം. ലോകത്ത് 3000 അറുപത് വർഷ സ്പെഷ്യൽ എ‍ഡിഷനുകൾ പുറത്തിറക്കിയതിൽ 20 എണ്ണമാണ് ഇന്ത്യയ്ക്കായി അനുവദിച്ചത്, കേരളത്തിന് ലഭിച്ചത് 4 എണ്ണം മാത്രം. അവയിൽ ഒന്നാണ് ചാക്കോച്ചൻ സ്വന്തമാക്കിയത്.