LiveTV

Live

Entertainment

ഹ്യൂമന്‍ കമ്പ്യൂട്ടർ ശകുന്തള ദേവിയായി വ്യത്യസ്ത ഗെറ്റപ്പില്‍ വിദ്യാബാലന്‍: ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍

ജൂലൈ 31ന് ആമസോൺ പ്രൈം വഴി ചിത്രം റിലീസിനെത്തും.

ഹ്യൂമന്‍ കമ്പ്യൂട്ടർ ശകുന്തള ദേവിയായി വ്യത്യസ്ത ഗെറ്റപ്പില്‍ വിദ്യാബാലന്‍: ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍

വിദ്യാ ബാലൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ശകുന്തള ദേവി'യുടെ ട്രെയിലറെത്തി. ആമസോൺ പ്രൈം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. തിയേറ്റർ റിലീസായി തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ഓടിടി റിലീസായി പ്രഖ്യാപിക്കുകയായിരുന്നു. ജൂലൈ 31ന് ആമസോൺ പ്രൈം വഴി ചിത്രം റിലീസിനെത്തും.

ഹ്യൂമന്‍ കമ്പ്യൂട്ടർ ശകുന്തള ദേവിയായി വ്യത്യസ്ത ഗെറ്റപ്പില്‍ വിദ്യാബാലന്‍: ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍

ഹ്യൂമന്‍ കമ്പ്യൂട്ടർ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന, ഗണിതശാസ്ത്ര പ്രതിഭയായിരുന്ന ശകുന്തള ദേവിയുടെ വേഷമാണ് ചിത്രത്തിൽ വിദ്യാബാലൻ അവതരിപ്പിക്കുന്നത്. രസകരമായ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുതിയ ഹെയർ സ്റ്റൈലിലും ലുക്കിലുമാണ് വിദ്യ ചിത്രത്തിലെത്തുന്നത്. അനു മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രം മൽഹോത്രയാണ് നിർമാതാവ്.

ശകുന്തളാ ദേവിയായി വേഷമിടാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തന്‍റേതായ നിലയിൽ വിജയത്തിന്‍റെ കൊടുമുടി കയറാൻ സാധിച്ച വ്യക്തിത്വമാണ് അവരുടേതെന്നും വിദ്യ പറഞ്ഞു.

അഞ്ചാം വയസ്സിൽ 18 വയസ്സുള്ളവർക്കു വേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യം, സോള്‍വ് ചെയ്താണ് ശകുന്തളാ ദേവി പ്രശസ്തയാവുന്നത്. പിന്നീട് അമാനുഷികമായ കണക്കുകൂട്ടൽ വേഗത്തിന്‍റെ പേരിൽ പ്രശസ്തയായി മാറി. ശകുന്തളദേവിയുടെ ചെറുപ്പം മുതലുള്ള ജീവിതമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവരുടെ ഗണിതശാസ്ത്ര കരിയറിനൊപ്പം തന്നെ വ്യക്തിജീവിതവും കുടുംബവുമെല്ലാം ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ശകുന്തള ദേവിയുടെ 20 വയസ്സു മുതല്‍ അവസാനകാലം വരെയുള്ള വേഷത്തിലാണ് വിദ്യാ ബാലന്‍ എത്തുന്നത്. ഗണിതവും തമാശയും പ്രണയവുമൊക്കെയായി വിദ്യ ബാലന്‍ ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്.