LiveTV

Live

Entertainment

ടെലിവിഷന്‍ അവതാരക മീര അനില്‍ വിവാഹിതയായി

ഇരുവരുടെയും വിവാഹചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണിപ്പോള്‍.

ടെലിവിഷന്‍ അവതാരക മീര അനില്‍ വിവാഹിതയായി

ടെലിവിഷന്‍ അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി. വിഷ്ണുവാണ് വരന്‍. അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. വളരെ ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍. വളരെ കുറച്ച് ആഭരണങ്ങളും സെറ്റുസാരിയുമായിരുന്നു മീരയുടെ കല്യാണ വേഷം. തുളസിമാല ചാര്‍ത്തിയാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും വിവാഹചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണിപ്പോള്‍.

കോവിഡ് കാലമായതിനാല്‍ പ്രൊട്ടോക്കോള്‍ പാലിച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സിനിമാലോകത്ത് നിന്നും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു മീരയും വിഷ്ണുവും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്.

ടെലിവിഷന്‍ അവതാരക മീര അനില്‍ വിവാഹിതയായി

ചാനലുകളിലും സ്റ്റേജ് ഷോകളിലും ഏറെ തിരക്കുള്ള അവതാരകമാരില്‍ ഒരാളാണ് മീര അനില്‍. തിരുവനന്തപുരം സ്വദേശിയായ മീര സിവില്‍ എന്‍ജീനിയറിങും ജേര്‍ണലിസവുമെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അവതരണ മേഖലയിലേക്ക് എത്തിയത്.