LiveTV

Live

Entertainment

മേക്കപ്പിനൊക്കെ ഒരു പരിധി ഇല്ലേടേ എന്ന് ചോദിക്കാന്‍ വരട്ടെ! മേക്കോവറിലൂടെ അരമണിക്കൂര്‍ കൊണ്ട് നയന്‍താര ആയിമാറി തമിഴ് മോഡല്‍

നയന്‍താരയാകണോ, വേണ്ടത് അരമണിക്കൂര്‍; ഞെട്ടിക്കുന്ന മേക്കോവര്‍ വീഡിയോയില്‍ അമ്പരന്ന് സോഷ്യല്‍മീഡിയ

മേക്കപ്പിനൊക്കെ ഒരു പരിധി ഇല്ലേടേ എന്ന് ചോദിക്കാന്‍ വരട്ടെ! മേക്കോവറിലൂടെ അരമണിക്കൂര്‍ കൊണ്ട് നയന്‍താര ആയിമാറി തമിഴ് മോഡല്‍

മേക്കോവര്‍ വീഡിയോകള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും കണ്ടുനില്‍ക്കുന്നവരെ ഞെട്ടിച്ചുകളയുന്ന ഫൈനല്‍ ലുക്കിലാണ് മേക്കപ് കഴിഞ്ഞ തമിഴ് മോഡല്‍ വിശശ്രീയെ പ്രേക്ഷകര്‍ കണ്ടത്. അരമണിക്കൂര്‍ കൊണ്ട് ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താരയിലേക്കുള്ള മാന്ത്രിക രൂപമാറ്റം കണ്ട് അത്ഭുതം കൂറി നില്‍ക്കുകയാണ് സോഷ്യല്‍മീഡിയ. നയന്‍താരയുമായി യാതൊരു രൂപസാദൃശ്യവുമില്ലാതിരുന്ന മോഡലിനെയാണ് അര മണിക്കൂര്‍ കൊണ്ട് മേക്കപ് ആര്‍ട്ടിസ്റ്റ് നയന്‍താരയാക്കി മാറ്റിയത്. പ്രശസ്ത സെലിബ്രിറ്റി മേക്ക് അപ്പ് ആര്‍ട്ടിസ്റ്റായ കണ്ണന്‍ രാജമാണിക്കമാണ് നയന്‍താരയെ മേക്കപ്പിലൂടെ പിറവികൊള്ളിച്ചതിനു പിന്നില്‍.

എന്തായാലും ഒറിജിനല്‍ നയന്‍താരയെ വെല്ലുന്ന മേക്കോവറുമായെത്തിയ വിശശ്രീയുടെ വീഡിയോ നവമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ഇതിനോടകം തന്നെ ഏഴ് ലക്ഷത്തില്‍പ്പരം ആളുകളാണ് മേക്കോവര്‍ വീഡിയോ കണ്ടത്