LiveTV

Live

Entertainment

ധ്രുവ സര്‍ജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് 19 സ്ഥിരീകരിച്ചു

മേഘ്‍ന രാജിന്‍റെ ആരോഗ്യത്തില്‍ ആശങ്കപ്പെട്ട് ആരാധകര്‍

ധ്രുവ സര്‍ജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് 19 സ്ഥിരീകരിച്ചു

കന്നട നടന്‍ ധ്രുവ സര്‍ജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് 19 സ്ഥിരീകരിച്ചു. ധ്രുവ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോകാൻ തീരുമാനിച്ചെന്ന് ധ്രുവ ട്വീറ്റ് ചെയ്തു. അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയുടെ സഹോദരനാണ് ധ്രുവ സര്‍ജ.

''എനിക്കും ഭാര്യയ്ക്കും കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പോയത്. ഞങ്ങള്‍ സുഖം പ്രാപിച്ച് ഉടന്‍ തന്നെ തിരിച്ചു വരും. ഞങ്ങളുമായി അടുത്തിടപഴകിയ എല്ലാവരും ടെസ്റ്റ് ചെയ്ത് സുരക്ഷിതരായി തുടരുക” എന്നായിരുന്നു ധ്രുവയുടെ ട്വീറ്റ്.

ധ്രുവ സര്‍ജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് 19 സ്ഥിരീകരിച്ചു

ബംഗളുരുവിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് ഇപ്പോള്‍ ഇരുവരും. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ധ്രുവയുടെയും പ്രേരണയുടെയും വിവാഹം.

ജൂണ്‍ 7-ന് ആയിരുന്നു നടി മേഘ്‌ന രാജിന്‍റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ചിരഞ്ജീവിയുടെ ഓര്‍മ്മകള്‍ മേഘ്‌നയും ധ്രുവയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. മേഘ്‍ന ഗര്‍ഭിണിയായതിനാല്‍, അവരുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകളും ആരാധകര്‍ ധ്രുവിന്‍റെ ട്വീറ്റിന് താഴെ പങ്കുവെക്കുന്നുണ്ട്.