LiveTV

Live

Entertainment

ചങ്കാണ് മലപ്പുറം ജനഹൃദയങ്ങളിലേക്ക്...

യുവ ഗായകനും സംഗീത സംവിധായകനും അധ്യാപകനുമായ അനീസ് കൂരാടാണ് ചങ്കാണ് മലപ്പുറത്തിന്റെ രചനയും സംഗീതവും

ചങ്കാണ് മലപ്പുറം ജനഹൃദയങ്ങളിലേക്ക്...

ചങ്കാണ് മലപ്പുറമെന്ന ആൽബം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. മലപ്പുറത്തിൻ്റെ മനസ്സെന്നും സ്നേഹനിർഭരമാണെന്നും സ്നേഹിച്ചവർക്ക് ചങ്ക് പറിച്ച് നൽകിയ പാരമ്പര്യമാണെന്നുമാണ് ആല്‍ബം പറയുന്നത്. യുവ ഗായകനും സംഗീത സംവിധായകനും അധ്യാപകനുമായ അനീസ് കൂരാടാണ് ചങ്കാണ് മലപ്പുറത്തിന്റെ രചനയും സംഗീതവും.

പ്രശസ്ത ഗാന രചയിതാവ് ശ്രീ.ഒ.എം കരുവാരകുണ്ട് പ്രകാശനം ചെയ്ത ഗാനം യുവ ഗായിക ബീഗം സിത്താര യോടൊപ്പം, റിയാലിറ്റി ഷോ താരങ്ങളായ സിനാൻ എടക്കര, ഹാദികരുവാരക്കുണ്ട്,മേഘ വണ്ടൂർ, തമീം കേരള, റാഷിദ് കൂരിപ്പൊയിൽ, ഹന്ന കാളികാവ് എന്നിവരാണ് ഗാനം ആലപിച്ചത്. മണി ചുങ്കമാണ് ചങ്കാണ് മലപ്പുറത്തിൻ്റെ ദൃശ്യവിരുന്നൊരുക്കിയിരിക്കുന്നത്. ആൽബം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.