LiveTV

Live

Entertainment

'സ്വര്‍ണ്ണം കുഴിച്ചെടുക്കാന്‍ ആസ്ട്രേലിയന്‍ നടന്‍ കേരളത്തിലേക്ക്'; തരിയോട് ടീസര്‍ കാണാം

സ്റ്റോണ്, ഐറിഷ് മാന്‍, മാഡ് മാക്സ്, ബോര്‍ എന്ന സിനിമകളിലൂടെ പ്രശസ്തനായ നടന്‍ റോജര്‍ വാര്‍ഡ് ആണ് ‘തരിയോട്: ദി ലോസ്റ്റ് സിറ്റി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നത്.

'സ്വര്‍ണ്ണം കുഴിച്ചെടുക്കാന്‍    ആസ്ട്രേലിയന്‍ നടന്‍ കേരളത്തിലേക്ക്'; തരിയോട് ടീസര്‍ കാണാം

പത്തൊന്‍പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് മലബാറിൽ നടന്നിരുന്ന സ്വർണ്ണഖനന ചരിത്രത്തെ ആസ്പദമാക്കി നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന ചരിത്ര സിനിമയുടെ ഭാഗമാകാന്‍ ആസ്ട്രേലിയന്‍ നടന്‍ റോജര്‍ വാര്‍ഡ്. സ്റ്റോണ്, ദ മാന്‍ ഫ്രം ഹോങ്കോങ്, ഐറിഷ് മാന്‍, മാഡ് മാക്സ്, ബോര്‍ എന്ന സിനിമകളിലൂടെ പ്രശസ്തനായ നടന്‍ റോജര്‍ വാര്‍ഡ് ആണ് ‘തരിയോട്: ദി ലോസ്റ്റ് സിറ്റി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. ആദ്യമായാണ് ഇദ്ദേഹം ഒരു ഇന്ത്യന്‍ സിനിമയുടെ ഭാഗമാകുന്നത്. ബ്രിട്ടീഷ്- ആസ്ട്രേലിയൻ നടനായ ബിൽ ഹാച്ചൻസ് പ്രധാന വേഷം ചെയ്യുന്ന ചിത്രത്തില്‍ ഇംഗ്ലീഷ് താരങ്ങളായ ലൂയിങ് ആൻഡ്രൂസ്, അലക്സ് ഓ നെൽ, കോർട്ട്നി സനെല്ലോ, അമേലി ലെറോയ്, ബ്രണ്ടൻ ബേൺ തുടങ്ങിയവരും അഭിനയിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

2022ല്‍ ചിത്രീകരണം തുടങ്ങുന്ന സിനിമ മലയാളത്തിനും ഇംഗ്ലീഷിനും പുറമെ രാജ്യത്തെ മറ്റു പ്രമുഖ ഭാഷകളിലും പുറത്തിറങ്ങും. ഇതേ പ്രമേയത്തിൽ നിർമൽ സംവിധാനം ചെയ്യുന്ന ‘തരിയോട്’ എന്ന ഡോക്യുമെന്‍ററി ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്. ഡോക്യുമെന്‍ററി ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഷൈൻ ടോം ചാക്കോ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരുന്നു.

മലബാറിലെ സ്വര്‍ണ്ണ ഖനനത്തിന്റെ ചരിത്രം വെള്ളിത്തിരയിലേക്ക്; തരിയോടില്‍ ഹോളിവുഡിലെ പ്രമുഖരും
Also Read

മലബാറിലെ സ്വര്‍ണ്ണ ഖനനത്തിന്റെ ചരിത്രം വെള്ളിത്തിരയിലേക്ക്; തരിയോടില്‍ ഹോളിവുഡിലെ പ്രമുഖരും