LiveTV

Live

Entertainment

ഇനി വെബ് സീരിസില്‍; വെബ് സിരീസുകളിൽ അഭിനയിക്കാൻ ഒരുങ്ങി നടൻ വിജയ് സേതുപതി

രണ്ട് സിരീസുകളിൽ താൻ അഭിനയിക്കുന്നുണ്ടെന്നും അതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും വിജയ് സേതുപതി പറഞ്ഞു

ഇനി വെബ് സീരിസില്‍; വെബ് സിരീസുകളിൽ അഭിനയിക്കാൻ ഒരുങ്ങി നടൻ വിജയ് സേതുപതി

വെബ് സിരീസുകളിൽ അഭിനയിക്കാൻ ഒരുങ്ങി നടൻ വിജയ് സേതുപതി. വെബ് സിരീസുകൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്താനുള്ള ഉപാധിയാണെന്നാണ് നടന്റെ വാക്കുകൾ. രണ്ട് സിരീസുകളിൽ താൻ അഭിനയിക്കുന്നുണ്ടെന്നും അതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും വിജയ് സേതുപതി പറഞ്ഞു.

വെബ് സിരീസുകൾക്ക് ഭാഷ ഒരു തടസ്സമല്ലെന്ന് പറഞ്ഞ നടൻ മറ്റു ഭാഷകളിലും സിരീസുകൾ ചെയ്യാനുള്ള ആ​ഗ്രഹവും പ്രകടിപ്പിച്ചു. തമിഴ് മാധ്യമമായ വികിടനോടാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്. തെന്നിന്ത്യൻ താരം റെജിന കസാൻട്രയ്ക്കും തന്റെ മകൾക്കുമൊപ്പം ഒരു ഹ്രസ്വ ചിത്രത്തിലും വിജയ് വേഷമിട്ടു കഴിഞ്ഞു. ചെറിയ ചിത്രമായി ഒരുക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഹ്രസ്വചിത്രത്തിന്റെ ദൈർഘ്യം ഒരു മണിക്കൂറായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം മാസ്റ്ററിൽ പ്രതിനായക കഥാപാത്രമാണ് വിജയ് സേതുപതിയുടേത്. ഈ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.