Top

വീണ്ടും കാണാൻ കൊതിപ്പിച്ച സിനിമ; നൊമ്പരത്തിന്‍റെ മിടുപ്പാണ് സുജാത, സൂഫി പ്രണയത്തിന്‍റെ നിറമുള്ള കാട്ടുഞാവല്‍പ്പഴവും

ഒരിക്കലെങ്കിലും പ്രണയിച്ചവർ ഒരായിരം വട്ടം വിരഹച്ചൂടിൽ പൊള്ളി ചുവന്നവർ തീവ്രമായി ലയിച്ചു പോകും സൂഫിയും സുജാതയും ആദ്യ കാഴ്ചയിൽ

MediaOne Logo

  • Updated:

    2020-07-11 07:23:42.0

Published:

11 July 2020 7:23 AM GMT

വീണ്ടും കാണാൻ കൊതിപ്പിച്ച സിനിമ; നൊമ്പരത്തിന്‍റെ മിടുപ്പാണ് സുജാത, സൂഫി പ്രണയത്തിന്‍റെ നിറമുള്ള കാട്ടുഞാവല്‍പ്പഴവും
X

ലോക്ഡൌണ്‍ ഇളവുകള്‍ക്ക് ശേഷം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ആദ്യം റിലീസ് ചെയ്ത ചിത്രമായിരുന്നു സൂഫിയും സുജാതയും. നാറാണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രം പേര് പോലെ സൂഫിയും സുജാതയും തമ്മിലുള്ള അനശ്വര പ്രണയത്തെക്കുറിച്ചാണ് പറഞ്ഞത്. ജയസൂര്യയും അദിതി റാവുവും ദേവ് മോഹനും അഭിനയിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രജേഷ് സെന്‍.

പ്രജേഷ് സെന്നിന്‍റെ കുറിപ്പ് വായിക്കാം

എത്ര കാതങ്ങൾകപ്പുറമാണെങ്കിലും പ്രണയിക്കുന്നവർക്കിടയിലെ അകലം വെറുമൊരു നിശ്വാസത്തിന്‍റെ ദൂരം മാത്രമായിരിക്കും. പ്രിയപ്പെട്ടൊരാൾ ലോകത്തെവിടെയാണെങ്കിലും ഒരു പക്ഷേ ഖബറിനുള്ളിലാണെങ്കിൽ പോലും ഒരു മിടുപ്പിന്‍റെ അകലം മാത്രമേ അവർക്കിടയിലുണ്ടാകൂ.

എഴുത്തിനും അനുഭവത്തിനും അപ്പുറമായിരിക്കും എഴുതിപ്പിടിപ്പിക്കാനും അനുഭവിച്ച് തീർക്കാനും കഴിയാത്ത പ്രണയത്തിന്‍റെ തീവ്രത. ഒരിക്കലെങ്കിലും പ്രണയിച്ചവർ ഒരായിരം വട്ടം വിരഹച്ചൂടിൽ പൊള്ളി ചുവന്നവർ തീവ്രമായി ലയിച്ചു പോകും സൂഫിയും സുജാതയും ആദ്യ കാഴ്ചയിൽ. ഇത്ര മനോഹരമായ ഒരു പ്രണയം സിനിമയായി എഴുതാൻ എനിക്ക് കൊതി തോന്നി സൂഫിയേയും സുജാതയെയും കണ്ടവസാനിപ്പിച്ചപ്പോൾ. ആദ്യകാഴ്ച കഴിഞ്ഞ് അടുത്ത ദിവസം വീണ്ടും കാണാൻ കൊതിപ്പിച്ച സിനിമ.

പ്രണയം നെഞ്ചിലൊളിപ്പിച്ച് അകലങ്ങളിൽ ജീവിക്കുന്ന ഓരോ ഹൃദയത്തിലും നൊമ്പരത്തിന്‍റെ മിടുപ്പാണ് സുജാത. ഒരുപോലെ പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും നിറമുള്ള കാട്ടുഞാവൽപ്പഴമാണ് സൂഫി.

ഉള്ളു പൊളിഞ്ഞു നിൽക്കുമ്പോഴും

ഭാര്യക്ക് കാമുകൻ മാത്രമാണ് മനസിലെന്ന് പത്ത് വർഷത്തെ തിരിച്ചറിവ് ഉണ്ടായിട്ടും "നിനക്ക് കാണണോ " എന്ന ഒറ്റ ചോദ്യത്തിൽ നായകനായി മാറുന്ന രാജീവൻ. ഇവർക്കിടയിലെ കാറ്റും മഴയും പ്രണയവും വിരഹവും ആത്മസംഘർവും കോർത്തിണക്കിയ ജപമാല ഖബറിൽ അവസാനിക്കുമ്പോൾ പിടഞ്ഞുപോകും ഏതൊരു മനുഷ്യനും.

ജയസൂര്യ, ദേവ് മോഹൻ, അഥിതി, സിദ്ദീഖ് എന്നിവർ കൂടാതെ മണികണ്ഠന്‍ പട്ടാമ്പിയും മാമുക്കോയയും എം. ജയചന്ദ്രന്‍റെ സംഗീതവും സിനിമ കഴിയുമ്പോൾ നമുകൊപ്പം കൂടെപ്പോരും. ഇത്ര സുന്ദര നൊമ്പര പ്രണയം കവിതപോലെ എഴുതി വരച്ചിട്ട നാറാണിപ്പുഴ ഷാനവാസ് നിങ്ങൾ വലിയൊരു കയ്യടി അർഹിക്കുന്നു.

തൊട്ടാൽ പൊള്ളുന്ന പല ഇമോഷണൽ എലമെന്‍റുകള്‍ ഒളിഞ്ഞും തെളിഞ്ഞും നിറഞ്ഞ ഈ മികച്ച സിനിമയെ ധൈര്യപൂർവ്വം ഏറ്റെടുത്ത സുഹൃത്ത് വിജയ് ബാബു നിങ്ങൾക്കൊരു ബിഗ് സല്യൂട്ട്. കണ്ടുകൊണ്ടിരിക്കുമ്പോൾ കൂടെ കൂട്ടുക മാത്രമല്ല, കാഴ്ചയവസാനികുമ്പോൾ കബറിലെ മണ്ണിനടിയിൽ കാണാത്ത നോവായി മാറിയ സൂഫി കൂടെ പോരുകയാണ്,

ഉള്ളിൽ ഒരു പിടച്ചിലോടെ...

ये भी पà¥�ें- സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു; പിറകെ വ്യാജപതിപ്പും പുറത്ത്

TAGS :

Next Story