LiveTV

Live

Entertainment

പ്രഭാസിന്‍റെ 'രാധേ ശ്യാം'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

2015 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ജില്ലിന്‍റെ സംവിധായകന്‍ രാധാകൃഷ്ണകുമാറാണ് ചിത്രം ഒരുക്കുന്നത്

പ്രഭാസിന്‍റെ 'രാധേ ശ്യാം'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

സാഹോയ്ക്കും ശേഷം ബാഹുബലി താരം പ്രഭാസ് നായകനാകുന്ന 'രാധേ ശ്യാം' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്രഭാസും നായിക പുജ ഹെഗ്ഡേയും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് പോസ്റ്ററിലുള്ളത്. 2015 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ജില്ലിന്‍റെ സംവിധായകന്‍ രാധാകൃഷ്ണകുമാറാണ് ചിത്രം ഒരുക്കുന്നത്.

തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം നിര്‍മിക്കുന്നത്. കൂടാതെ, മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകും. ഷൂട്ടിങ്ങിനായി ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വന്‍ സെറ്റ് ഒരുക്കിയത് നേരത്തെ വാര്‍ത്തകളില്‍ ശ്രദ്ധ നേടിയിരുന്നു. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം മനോജ് പരമഹംസ.

ചിത്രത്തിന്‍റെ 70 ശതമാനവും ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ബാക്കി കോവിഡ‍് പ്രതിസന്ധിക്ക് ശേഷം ഷൂട്ട് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സത്യരാജ്, ഭാഗ്യശ്രീ, കുനാല്‍ റോയ് കപൂര്‍, ജഗപതി ബാബു, ജയറാം, സച്ചിന്‍ ഖേദ്കര്‍, ബീന ബെനാര്‍ജി, മുരളി ശര്‍മ്മ, സാഷ ഛേത്രി, പ്രിയദര്‍ശിനി, റിധി കുമാര്‍, സത്യന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

ബാഹുബലി, സഹോ എന്നിവയുടെ തകര്‍പ്പന്‍ വിജയങ്ങള്‍ക്ക് ശേഷം പ്രഭാസിന്‍റെ താരമൂല്യം കൂടിയിട്ടുണ്ട്. തെന്നിന്ത്യയെ കൂടാതെ സിനിമാലോകം മുഴുവനും പ്രഭാസിന്‍റെ സിനിമകളെ പ്രതീക്ഷയോടെയാണ് കാണുന്നത്.