LiveTV

Live

Entertainment

'തെറ്റിദ്ധാരണ പരത്തി കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ ' ആഷിഖ് അബു

കോവിഡ് വ്യാപനത്തിനിടയിലും തെറ്റിദ്ധാരണ പരത്തി മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായ് സംവിധായകന്‍ ആഷിഖ് അബു.

 'തെറ്റിദ്ധാരണ പരത്തി കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ ' ആഷിഖ് അബു

കോവിഡ് വ്യാപനത്തിനിടയിലും തെറ്റിദ്ധാരണ പരത്തി മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായ് സംവിധായകന്‍ ആഷിഖ് അബു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ് അബു തുറന്നടിച്ചത്. 'നിഷ്കളങ്കരായ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്, അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ! ' ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.

നിഷ്കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്, അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ !!!

Posted by Aashiq Abu on Friday, July 10, 2020

കോവിഡ് വ്യാപന സാധ്യതയില്‍ നിന്നും തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണ പടര്‍ത്തുന്നുവെന്നാരോപിച്ചാണ് ആഷിഖ് അബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കമാന്‍റോ സുരക്ഷ വരെ ഏര്‍പ്പെടുത്തി ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച തിരുവനന്തപുരം പൂന്തുറയില്‍ ജനങ്ങള്‍ കൂട്ടത്തോടെ ലോക്ഡൌണ്‍ ലംഘിച്ച് പുറത്തിറങ്ങിയ പശ്ചാത്തലത്തെ വിമര്‍ശിച്ചു കൊണ്ടാണ് ആഷിഖ് അബുവിന്‍റെ കുറിപ്പ്.

സ്വര്‍ണക്കടത്ത് വിവാദത്തില്‍ ഇതിന് മുമ്പും സംസ്ഥാന സര്‍ക്കാരിനെ അനുകൂലിച്ച് ആഷിഖ് അബു രംഗത്തെത്തിയിരുന്നു. മുന്‍ സര്‍ക്കാരിനെ ട്രോളിക്കൊണ്ടായിരുന്നു ആഷിഖ് അബു ഇടത് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വെച്ച് കൊണ്ട് ആഷിഖ് അബു ഇങ്ങനെ കുറിച്ചു.' മനഃസാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ല'

നിഷ്കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്, അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ !!!

Posted by Aashiq Abu on Friday, July 10, 2020