LiveTV

Live

Entertainment

പു​തി​യ​താ​യി ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച സി​നി​മ​ക​ൾ​ക്ക് ഫി​ലിം ചേം​ബ​റി​ന്‍റെ വി​ല​ക്ക്

ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യ്ക്ക് ക​ത്ത് അ​യ​ക്കു​മെ​ന്നും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി

പു​തി​യ​താ​യി ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച സി​നി​മ​ക​ൾ​ക്ക് ഫി​ലിം ചേം​ബ​റി​ന്‍റെ വി​ല​ക്ക്

പുതിയതായി ചിത്രീകരണം ആരംഭിച്ച സിനിമകൾക്ക് ഫിലിം ചേംബറിന്റെ വിലക്ക്. ഈ സിനിമകള്‍ തിയറ്ററുകളില്‍‌ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചു. കൊവിഡ് മൂലം നിലച്ച സിനിമകൾ ആദ്യം പൂർത്തിയാക്കണം എന്നായിരുന്നു ഫിലിം ചേംബര്‍ നല്‍കിയ നിര്‍ദ്ദേശം.

കോവിഡ് വ്യാപനത്തെ തുടർന്ന്​നിരവധി സിനിമകളുടെ ചിത്രീകരണം പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തില്‍ പുതുതായി സിനിമകളുടെ ചിത്രീകരണം ആരംഭിക്കരുതെന്ന് ഫിലിം ചേംബര്‍ നിലപാടെടുത്തിരുന്നു. ഇത് ലംഘിച്ച് ചിത്രീകരണം ആരംഭിച്ച സിനിമകളുമായി സഹകരിക്കേണ്ടതില്ലെന്ന് ഫിലിം ചേംബര്‍ തീരുമാനിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ​അറുപതോളം സിനിമകളുടെ ചിത്രീകരണം പ്രതിസന്ധിയിലായിരുന്നു. ഇതേ കാരണത്താൽ പുതിയ ചിത്രങ്ങൾ തുടങ്ങുന്നതിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അതേസമയം പുതിയ സിനിമകള്‍ക്ക് പിന്തുണയുമായി ഫെഫ്ക രംഗത്തെത്തിയിരുന്നു. സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ മാക്ട ഫെഡറേഷനിയിലെ അംഗങ്ങളെ സിനിമയുടെ ഭാഗമാക്കണമെന്നും ഫിലിം ചേംബർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് കത്ത് നല്‍കും. നിലവിൽ ഭൂരിഭാഗം നിർമ്മാതാക്കളും ഫെഫ്കയിലെ അംഗങ്ങളെ മാത്രമാണ് സിനിമയിൽ സഹകരിപ്പിച്ചിരുന്നത്.