LiveTV

Live

Entertainment

'ദുല്‍ഖര്‍ ഫാമിലി മാന്‍, വിവാഹത്തിന്‍റെ പ്രാധാന്യം എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു': നിത്യ മേനോന്‍

ഒന്നിച്ചഭിനയിച്ച സിനിമകളിലെ കെമിസ്ട്രി സ്ക്രീനില്‍ സംഭവിച്ചുപോയതാണെന്നും നിത്യ മേനോന്‍

'ദുല്‍ഖര്‍ ഫാമിലി മാന്‍, വിവാഹത്തിന്‍റെ പ്രാധാന്യം എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു': നിത്യ മേനോന്‍

കുടുംബം, വിവാഹം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് നിത്യ മേനോന്‍. ദുല്‍ഖര്‍ പൂര്‍ണമായും ഫാമിലി മാന്‍ ആണ്. വിവാഹം തന്‍റെ ജീവിതത്തെ എങ്ങനെ മാറ്റിയെന്ന് ദുല്‍ഖര്‍ പറയാറുണ്ടായിരുന്നുവെന്നും നിത്യ പറഞ്ഞു.

ഒന്നിച്ചഭിനയിച്ച സിനിമകളിലെ കെമിസ്ട്രി സ്ക്രീനില്‍ സംഭവിച്ചുപോയതാണ്. സിനിമകളില്‍ ആ കെമിസ്ട്രി കണ്ട് ഇരുവരും അത്ഭുതപ്പെട്ടിട്ടുണ്ടെന്നും നിത്യ പറഞ്ഞു. ബാംഗ്ലൂര്‍ ഡെയ്സ്, ഓകെ കണ്‍മണി, 100 ഡെയ്സ് ഓഫ് ലവ് തുടങ്ങിയ സിനിമകളിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയത്.

സംവിധായകന്‍ മണിരത്നത്തിനൊപ്പം പ്രവര്‍ത്തിച്ചതിനെ കുറിച്ചു നിത്യ ഓര്‍മിച്ചു. ഓകെ കണ്‍മണിയില്‍ തനിക്ക് സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനായി. ചിത്രത്തില്‍ സംവിധായകന്‍ മണിരത്‌നം തന്നിലെ ഏറ്റവും മികച്ചതാണ് പുറത്തുകൊണ്ടുവന്നതെന്നും നിത്യ മേനോന്‍ വിശദീകരിച്ചു.