LiveTV

Live

Entertainment

പോരാട്ടം പുരുഷാധിപത്യ ഗുണ്ടകള്‍ക്കെതിരെ, ചെളിവാരിയെറിയാനില്ല, മുന്നോട്ടെന്ന് പാര്‍വതി

'ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത എന്‍റെ വേനല്‍ ഡബ്ല്യുസിസി' -പാര്‍വതി

പോരാട്ടം പുരുഷാധിപത്യ ഗുണ്ടകള്‍ക്കെതിരെ, ചെളിവാരിയെറിയാനില്ല, മുന്നോട്ടെന്ന് പാര്‍വതി

ഡബ്ല്യുസിസിയെ വിമര്‍ശിച്ച് സംവിധായിക വിധു വിന്‍സെന്‍റ് സംഘടന വിട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി നടി പാര്‍വതി തിരുവോത്ത്. പോരാട്ടം പുരുഷാധിപത്യ ഗുണ്ടകള്‍ക്കെതിരെയാണ്. സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പുരുഷന്മാര്‍ കളിക്കുകയാണ്. ചെളിവാരിയെറിയാനോ പരസ്യ ചര്‍ച്ചക്കോ ഇല്ലെന്നും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ക്കുള്ള മറുപടിയില്‍ പാര്‍വതി വ്യക്തമാക്കി.

" In the midst of winter, I found there was, within me, an invincible summer. And that makes me happy. For it says that...

Posted by Parvathy Thiruvothu on Monday, July 6, 2020

ആല്‍ബര്‍ട്ട് കാമുവിന്‍റെ വരികള്‍ ഉദ്ധരിച്ചാണ് പാര്‍വതി ഡബ്ല്യുസിസിക്കൊപ്പം എന്ന് പ്രഖ്യാപിച്ചത്- "ശീതകാലത്തിന്‍റെ മരവിപ്പിക്കുന്ന തണുപ്പിലാണ് എന്‍റെ ഉള്ളിലെ ആരാലും കീഴ്പ്പെടുത്താനാകാത്ത വേനലിനെ ഞാന്‍ കണ്ടെത്തിയത്. അതെന്നെ സന്തോഷവതിയാക്കുന്നു. ഈ ലോകം മുഴുവന്‍ എന്നെ തളര്‍ത്താന്‍ ശ്രമിച്ചാലും അതിനേക്കാളൊക്കെ ശക്തമായ ഒന്ന് എന്‍റെ ഉള്ളില്‍ തന്നെയുണ്ട്, എന്തിനോടും പൊരുതാന്‍ ശക്തിയുള്ള ഒന്ന്"- ആല്‍ബര്‍ട്ട് കാമുവിന്‍റെ വരികള്‍ ഉദ്ധരിച്ച് 'ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത എന്‍റെ വേനല്‍ ഡബ്ല്യുസിസി' എന്നും പാര്‍വതി ഫേസ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കുറിച്ചു.

പോരാട്ടം പുരുഷാധിപത്യ ഗുണ്ടകള്‍ക്കെതിരെ, ചെളിവാരിയെറിയാനില്ല, മുന്നോട്ടെന്ന് പാര്‍വതി

ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകും. ഒപ്പമുള്ളവരെ ഒറ്റിക്കൊടുക്കില്ല. ഒരുമിച്ച് നില്‍ക്കും. അപവാദ പ്രചരണങ്ങളില്‍ വീഴരുതെന്നും പാര്‍വതി അഭ്യര്‍ഥിച്ചു.


ഉയരെയില്‍ സിദ്ധിഖിനൊപ്പം പാര്‍വ്വതി അഭിനയിക്കുമ്പോള്‍ ഡബ്ള്യൂ.സി.സി എവിടെയായിരുന്നു? രൂക്ഷവിമര്‍ശവുമായി വിധു വിന്‍സെന്‍റ്
Also Read

ഉയരെയില്‍ സിദ്ധിഖിനൊപ്പം പാര്‍വ്വതി അഭിനയിക്കുമ്പോള്‍ ഡബ്ള്യൂ.സി.സി എവിടെയായിരുന്നു? രൂക്ഷവിമര്‍ശവുമായി വിധു വിന്‍സെന്‍റ്

ഡബ്ല്യുസിസിയിൽ നിന്നും പുറത്തുപോകേണ്ടിവന്ന സാഹചര്യം ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. ഡബ്ല്യുസിസിയിൽ എലീറ്റിസമുണ്ട് എന്നത് സംഘടന തുടങ്ങിയ കാലം മുതലുള്ള തന്‍റെ നിരീക്ഷണമാണെന്ന് വിധി വ്യക്തമാക്കി. പാർവതിയുടെയും ദീദി ദാമോദരന്‍റെയും പേരെടുത്ത് പറഞ്ഞാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. സ്റ്റാൻഡ് അപ്പിന്‍റെ തിരക്കഥ പാർവതിക്ക് നൽകി ആറ് മാസം കാത്തിരുന്നിട്ട് ഒരു നോ പോലും പറയാതെ തന്നെ അപമാനിച്ചെന്ന് വിധു പറയുന്നു. ബി ഉണ്ണികൃഷ്ണന്‍ തന്‍റെ സിനിമയുടെ നിര്‍മാതാവായതില്‍ എന്തിനാണ് ഡബ്ല്യുസിസിക്ക് അതൃപ്തിയെന്ന് മനസ്സിലായില്ല. ഉയരെ എന്ന സിനിമയിൽ പാർവ്വതി സിദ്ദിഖിനൊപ്പം അഭിനയിച്ചതിന്‍റെ പേരിൽ ഡബ്ല്യുസിസി അംഗങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായോ? അക്കാര്യത്തിൽ പാർവ്വതിയോട് ഡബ്ല്യുസിസി വിശദീകരണം ആവശ്യപ്പെട്ടോ എന്നും വിധു ചോദിച്ചു.