LiveTV

Live

Entertainment

എലീറ്റ് ക്ലാസ് കളിയില്‍ ഭേദം പുരുഷന്മാര്‍: ഡബ്ല്യുസിസിയെ വിമര്‍ശിച്ച് ഹിമ ശങ്കര്‍

വളരെ ഗൌരവമേറിയ വിഷയങ്ങള്‍ ഉന്നയിച്ചപ്പോഴും ഡബ്ല്യുസിസി കൂടെനില്‍ക്കുകയോ വിളിക്കുകയോ ചെയ്തില്ലെന്ന് ഹിമ

എലീറ്റ് ക്ലാസ് കളിയില്‍ ഭേദം പുരുഷന്മാര്‍: ഡബ്ല്യുസിസിയെ വിമര്‍ശിച്ച് ഹിമ ശങ്കര്‍

സംവിധായിക വിധു വിന്‍സെന്‍റിനെ പിന്തുണച്ച് ഡബ്ല്യുസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹിമ ശങ്കര്‍. വളരെ ഗൌരവമേറിയ വിഷയങ്ങള്‍ ഉന്നയിച്ചപ്പോഴും ഡബ്ല്യുസിസി കൂടെനില്‍ക്കുകയോ വിളിക്കുകയോ ചെയ്തില്ലെന്ന് ഹിമ പറയുന്നു. തന്നെ മൂന്നാംകിട സിനിമക്കാരിയായാണോ കാണുന്നത് എന്നാണ് ഹിമയുടെ ചോദ്യം. എലീറ്റ് ക്ലാസ് കളിയിൽ ഭേദം പുരുഷൻമാർ ആണെന്നും ഹിമ പറയുന്നു.

ഒരു സംഘടനയിലും ഇല്ലാതിരിക്കുക ഒരു തരത്തിൽ കൂടുതൽ ക്രിയേറ്റീവ് ആക്കും. ആരുടെയും താത്പര്യങ്ങൾക്ക് വെയിറ്റ് ചെയ്യേണ്ടല്ലോ. ഒടിടി കാലത്ത് പലതിനും പ്രസക്തി കുറയും. കാലം മാറുന്നു. അത് ആണും പെണ്ണും ഓർത്താൽ നന്നെന്നും ഹിമ ശങ്കര്‍ പറഞ്ഞു.

ഹിമ ശങ്കറിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

ഒരു സംഘടന പ്രത്യേകിച്ചും, സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളേണ്ടുന്ന സംഘടന എങ്ങനെയായിരിക്കണം എന്ന പരിചയക്കുറവാണ് പലരുടേയും പ്രശ്നം എന്ന് ആദ്യം വിചാരിക്കാം. പ്രിവിലേജിന്റെ, കൈയെത്തിപ്പിടിച്ച സിനിമകളുടെ പോപ്പുലാരിറ്റിയിൽ ആണ് ആളുകളുടെ നേരെയുള്ള പെരുമാറ്റം ഉണ്ടാവുന്നത് എങ്കിൽ പുരുഷൻമാർ ഉള്ള സംഘടനകളേക്കാളും ശ്വാസംമുട്ടൽ സ്ത്രീകൾ ഉള്ള സംഘടനയിൽ ആകും. എനിക്ക് പാർവ്വതിക്ക് ഒരു മെയിൽ എന്റെ സിനിമയുടെ ഡീറ്റെയില്‍സ് അയക്കട്ടെ എന്ന് ചോദിച്ച് അയച്ചത് ഓർമ്മ വരുന്നു. ഒരു റെക്കൊനിഷൻ റിപ്ലെ എന്നത് ഒരു ക്ലിക്ക് എവേ ആയിട്ടു പോലും ലഭിച്ചില്ല എന്നത്, മോശമായി തോന്നി. ഒരു നോ ആണെങ്കിലും, ഇറ്റ് വോസ് റെസ്പെക്റ്റ്. ചിലപ്പോൾ നാളെ നിങ്ങളൊന്നും ആരുമല്ലായിരിക്കും. ഞങ്ങളിൽ ചിലര്‍ ഇവിടെ ഉണ്ടായിരിക്കാം. ചിലപ്പോൾ തിരിച്ചും. ഡബ്ല്യുസിസി കാലത്തിന്റെ ആവശ്യമാകട്ടെ, എനിക്കതിൽ ഇനിയും പ്രതീക്ഷകൾ ഉണ്ട്. പക്ഷേ ഒപ്പം സഞ്ചരിക്കാൻ ഇന്ന് വരെ ആരെയും സോപ്പിട്ട് നിന്ന് കാര്യം നേടൽ ശീലമല്ലാത്തതു കൊണ്ട് സാധ്യമല്ല. ഒറ്റക്ക് നിൽക്കുക. ഡബ്ല്യുസിസി കുറച്ച് പേരുടെ താത്പര്യങ്ങൾ അല്ല. സെലക്ടീവ് ആയ പ്രതികരണങ്ങളും അല്ല. പുറത്ത് നിന്ന് സപ്പോർട്ട് ചെയ്യും, അകത്ത് നിൽക്കാൻ എന്റെ സ്വഭാവം നിങ്ങൾക്കു പറ്റിയതല്ല എന്ന് പറഞ്ഞുകൊണ്ട്- വിധു വിൻസെന്‍റിനൊപ്പം നിൽക്കുന്നു, എനിക്ക് അവരെ പേർസണലി ഒട്ടും അറിയില്ല എന്ന് തന്നെ പറയട്ടെ. സപ്പോർട് ചെയ്യാൻ ആളുള്ളവർക്ക് വിധു വിൻസന്റിനെ മനസിലാകണം എന്നില്ല. ഞാൻ ഡബ്ല്യുസിസിയിൽ ആക്റ്റീവ് പാര്‍ടനര്‍ അല്ല- എന്റെ കൂടെ നിന്നിട്ടില്ല വളരെ സീരിയസ് ആയ പ്രശ്നങ്ങൾ ഉന്നയിച്ചപ്പോഴും- ഒരു കാൾ പോലും വിളിച്ചിട്ടില്ല- എന്തുകൊണ്ട് എന്നതിന് ഒരു ആൻസർ പ്രതീക്ഷിക്കുന്നു- അല്ലെങ്കിൽ നിരന്തരം പ്രതികരിക്കുന്ന 3ആം കിട സിനിമാക്കാരിയാണോ കച്ചവട സിനിമയിൽ കാര്യമായി അഭിനയിക്കാത്ത ഞാൻ നിങ്ങൾക്ക്. അത്യാവശ്യം സിനിമകളിൽ കൂടെ നിൽക്കുന്നവരേക്കാൾ കൂടുതൽ അഭിനയിച്ചിട്ടുണ്ട് ഹേ... എങ്ങനെ ആണെങ്കിലും എലീറ്റ് ക്ലാസ് കളിയിൽ ഭേദം പുരുഷൻമാർ ആണ്. ഒരു സംഘടനയിലും ഇല്ലാതിരിക്കുക ഒരു തരത്തിൽ കൂടുതൽ ക്രിയേറ്റീവ് ആക്കും. ആരുടേയും താത്പര്യങ്ങൾക്ക് വെയിറ്റ് ചെയ്യേണ്ടല്ലോ ഒടിടി ക്കാലത്ത് പലതിനും പ്രസക്തി കുറയും. കാലം മാറുന്നു. അത് ആണും പെണ്ണും ഓർത്താൽ നന്ന്...

ഒരു സംഘടന പ്രത്യേകിച്ചും , സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളേണ്ടുന്ന സംഘടന എങ്ങനെയായിരിക്കണം എന്ന പരിചയക്കുറവാണ് പലരുടേയും...

Posted by Hima Shankar Sheematty on Sunday, July 5, 2020