LiveTV

Live

Entertainment

'ഒരുപാട് തവണ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു, രക്ഷിച്ചത് ഇസ്‍ലാം': യുവാന്‍ ശങ്കര്‍ രാജ

എന്തായിരുന്നു നിങ്ങളുടെ ഏറ്റവും വലിയ ഭയം, എങ്ങനെയാണ്​ അതിനെ മറികടന്നത്​' എന്ന ചോദ്യത്തിനാണ് യുവാന്‍ ഇങ്ങനെ മറുപടി നല്‍കിയത്

'ഒരുപാട് തവണ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു, രക്ഷിച്ചത് ഇസ്‍ലാം': യുവാന്‍ ശങ്കര്‍ രാജ

ജീവിതത്തിൽ പലതവണ ആത്​മഹത്യയെക്കുറിച്ച്​ ചിന്തിച്ചിരുന്നുവെന്നും ഇസ്​ലാമിലേക്ക്​ വന്നതോടെയാണ്​ ആ ചിന്ത മാറിയതെന്നും ​ സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ. ഇൻസ്​റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക്​ മറുപടി പറയുമ്പോഴാണ് യുവാന്‍റെ ഈ വെളിപ്പെടുത്തല്‍.

'എന്തായിരുന്നു നിങ്ങളുടെ ഏറ്റവും വലിയ ഭയം, എങ്ങനെയാണ്​ അതിനെ മറികടന്നത്​' എന്ന ചോദ്യത്തിനാണ് യുവാന്‍ ഇങ്ങനെ മറുപടി നല്‍കിയത്- ‘ആത്മഹത്യാ ചിന്ത. അതായിരുന്നു നേരിട്ട ഏറ്റവും വലിയ പ്രശ്നം. ഇസ്​ലാം മതം സ്വീകരിച്ചതിന് ശേഷം അങ്ങനെയുണ്ടായിട്ടില്ല. നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കാന്‍ ഇസ്‍ലാം വളരെയധികം സഹിയിച്ചു'.

'ഒരുപാട് തവണ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു, രക്ഷിച്ചത് ഇസ്‍ലാം': യുവാന്‍ ശങ്കര്‍ രാജ

ഇളയരാജയുടെ മകനായ യുവാൻ 2014ലാണ്​ മതം മാറിയത്​. അബ്​ദുൽ ഖാലിക്​ എന്ന പേരും സ്വീകരിച്ചു. താന്‍ ഇസ്‍ലാം മതം സ്വീകരിക്കാനുണ്ടായ സാഹചര്യം യുവാന്‍ അടുത്ത കാലത്ത് വിശദീകരിച്ചിരുന്നു. മരിച്ചുപോയ അമ്മയെ കുറിച്ചുള്ള ഓര്‍മകളിലായിരുന്നു താന്‍. മക്കയിൽ നിന്ന്​ വന്ന സുഹൃത്ത്​ നിസ്​കാര പായ സമ്മാനിച്ചു​. അമ്മയെ കുറിച്ച് ഓര്‍ത്ത് നമസ്​കാര പായയിലിരുന്നു കരഞ്ഞു. ആ സംഭവത്തിന്ശേഷം ഖുർആൻ പഠിക്കാൻ തുടങ്ങി. നമസ്​കാരം എങ്ങനെ ചെയ്യാമെന്ന് പഠിച്ചുവെന്നും യുവാന്‍ പറഞ്ഞു.

'ഒരുപാട് തവണ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു, രക്ഷിച്ചത് ഇസ്‍ലാം': യുവാന്‍ ശങ്കര്‍ രാജ

എന്നാൽ പ്രണയിനി സാഫ്‌റൂണ്‍ നിസാമിനെ വിവാഹം ചെയ്യാനാണ് യുവാൻ മതപരിവർത്തനം നടത്തിയതെന്ന് ആരോപണമുയര്‍ന്നു. യുവാനെ മതപരിവർത്തനത്തിന് നിർബന്ധിച്ചിട്ടില്ലെന്നും വിവാഹത്തിന് മുന്‍പു തന്നെ യുവാന്‍ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നുവെന്നും സാഫ്‌റൂണ്‍ അടുത്ത കാലത്ത് വ്യക്തമാക്കുകയുണ്ടായി. 2015ലായിരുന്നു ഇരുവരുടെയും വിവാഹം.