LiveTV

Live

Entertainment

നമ്മളെക്കാള്‍ കുറവുകളുള്ള ആളുകളാണ് നമ്മെ പരിഹസിക്കുന്നത്; ബോഡി ഷെയ്മിംഗിനെക്കുറിച്ച് നിത്യ മേനോന്‍

മികച്ചു നിൽക്കുന്നവർ അല്ലെങ്കിൽ നമ്മളെക്കാളേറെ ചെയ്യുന്നവർ ഒരിക്കലും മറ്റുള്ളവരെ പരിഹസിക്കാനോ വിമർശിക്കാനോ നിൽക്കില്ലെന്നു മനസിലായി


നമ്മളെക്കാള്‍ കുറവുകളുള്ള ആളുകളാണ് നമ്മെ പരിഹസിക്കുന്നത്; ബോഡി ഷെയ്മിംഗിനെക്കുറിച്ച് നിത്യ മേനോന്‍

തെന്നിന്ത്യന്‍ ഭാഷകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് മലയാളിയായ നിത്യ മേനോന്‍. ഇപ്പോള്‍ ബോളിവുഡിലെത്തി നില്‍ക്കുന്നു നിത്യയുടെ അഭിനയ യാത്ര. മികച്ച അഭിനേത്രി കൂടിയായ നിത്യ പലപ്പോഴും ബോഡി ഷെയ്മിംഗിന് ഇരയാകാറുണ്ട്. വണ്ണം കൂടിയതിന്‍റെ പേരില്‍ പലപ്പോഴും ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് പാത്രമാകാറുണ്ട് നിത്യ. എന്നാല്‍ ഇവയൊന്നും തന്നെ ബാധിക്കാറെയില്ലെന്നാണ് നിത്യയുടെ പക്ഷം.പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നുപറച്ചിൽ.

 ‘നിത്യക്ക് ഒപ്പമെത്താൻ ഞങ്ങൾക്ക് നന്നായി അധ്വാനിക്കേണ്ടി വന്നു’ നിത്യ മേനോനെ അഭിനന്ദിച്ച് റസൂൽ പൂക്കുട്ടി
Also Read

‘നിത്യക്ക് ഒപ്പമെത്താൻ ഞങ്ങൾക്ക് നന്നായി അധ്വാനിക്കേണ്ടി വന്നു’ നിത്യ മേനോനെ അഭിനന്ദിച്ച് റസൂൽ പൂക്കുട്ടി

'പരിഹാസങ്ങൾ എല്ലാവരെയും ബാധിക്കും, അത് ഉറപ്പാണ്. എന്നാൽ നമ്മളെ പരിഹസിക്കുന്നത്‌ എല്ലായ്‌പ്പോഴും നമ്മളെക്കാൾ കുറവുള്ള ആളുകളാണ്. മികച്ചു നിൽക്കുന്നവർ അല്ലെങ്കിൽ നമ്മളെക്കാളേറെ ചെയ്യുന്നവർ ഒരിക്കലും മറ്റുള്ളവരെ പരിഹസിക്കാനോ വിമർശിക്കാനോ നിൽക്കില്ലെന്നു മനസിലായി. ഇതോടെ നമ്മൾ വിജയികളാണ്. എന്തുകൊണ്ടാണ് ഭാരം വയ്ക്കുന്നതെന്ന് ആരും ചോദിക്കുന്നില്ല; അവർ അനുമാനിക്കുന്നു. ഇതിന് നിരവധി ചോദ്യങ്ങളുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളിലൂടെയാണ് അവർ കടന്നുപോകുന്നതെങ്കിലോ? അങ്ങനെ ഒരുപാട്... അവർ ചിന്തിക്കാത്ത ഒരുപാട് കാരണങ്ങൾ ഉണ്ട്.'- നിത്യ പറഞ്ഞു.

‘പ്രതിഷേധിക്കാന്‍ എനിക്ക് എന്‍റേതായ വഴികളുണ്ട്’ മീ ടൂവില്‍ നിലപാട് വ്യക്തമാക്കി നിത്യ മേനോന്‍
Also Read

‘പ്രതിഷേധിക്കാന്‍ എനിക്ക് എന്‍റേതായ വഴികളുണ്ട്’ മീ ടൂവില്‍ നിലപാട് വ്യക്തമാക്കി നിത്യ മേനോന്‍

'അതെല്ലാം വളരെ ചെറിയ കാര്യങ്ങളാണ്. ഇതിനെക്കുറിച്ചോർത്ത് ബഹളം വയ്ക്കുകയോ നിലവിളിക്കുകയോ ചെയ്തിട്ടില്ല. വ്യക്തിപരമായി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും ഞാൻ വിശ്വസിക്കുന്നില്ല. നിങ്ങൾ ഇത് സ്വയം ചെയ്യുന്നു, മറികടക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് ഞാൻ ഒരിക്കലും സംസാരിക്കുകയോ അഭിമുഖങ്ങൾ നൽകുകയോ ചെയ്തിട്ടില്ല. ഇന്‍ഡസ്ട്രിയിലുള്ള ആളുകള്‍ എന്നെ നോക്കുന്ന രീതി എങ്ങനെയോ, എന്തോ ആവട്ടെ അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നതേയില്ല. എന്‍റെ കടമ ഞാന്‍ ചെയ്യുന്നു''- നിത്യ പറഞ്ഞു.