LiveTV

Live

Entertainment

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസ്; നിർമ്മാതാവിന്‍റെ പങ്കിനെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നു

വിവാഹ തട്ടിപ്പ് സംഘം എത്തിയതിന് ശേഷം ഈ നിർമ്മാതാവും ഷംനയുടെ വീട്ടിലെത്തിയിരുന്നു


ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസ്; നിർമ്മാതാവിന്‍റെ പങ്കിനെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നു

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ നിർമ്മാതാവിന്‍റെ പങ്കിനെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നു. വിവാഹ തട്ടിപ്പ് സംഘം എത്തിയതിന് ശേഷം ഈ നിർമ്മാതാവും ഷംനയുടെ വീട്ടിലെത്തിയിരുന്നു. ടിക് ടോക്ക് താരം യാസറിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്.

കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. വിവാഹ തട്ടിപ്പിന് പിന്നാലെ ഷംന കാസിമിന്‍റെ വീട്ടിൽ എത്തിയ നിർമാതാവിനെ ഉടൻ പൊലീസ് ചോദ്യം ചെയ്യും. ജൂൺ 20 നാണു നിർമാതാവ് ഷംന കാസിമിന്‍റെ വീട്ടിൽ എത്തിയത്. ഷംന പറഞ്ഞിട്ടാണ് വന്നതെന്നാണ് വീട്ടുകാരെ അറിയിച്ചത്. എന്നാൽ ആരെയും വിളിച്ചിട്ടില്ലെന്നു ഷംന കാസിം അറിയിച്ചതോടെ ഇയാൾ പിൻവാങ്ങുകയായിരുന്നു. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് കമ്മീഷണർ വിജയ് സാഖറെ പറഞ്ഞു.

കേസിൽ 9 പ്രതികളെ പിടികൂടി. മൂന്ന് പേരെക്കൂടി ഇനിയും പിടികൂടാനുണ്ട്. കേസിൽ ചില സ്ത്രീകൾക്കുള്ള പങ്കാളിത്തം വ്യക്തമായതിനാല്‍ ഇവരെയും ഉടൻ പോലിസ് ചോദ്യം ചെയ്യും. ഇതിനിടെ സിനിമാ താരങ്ങളുടെ ഫോണ്‍ നമ്പറുകള്‍ അപരിചിതര്‍ക്ക് നല്‍കരുതെന്ന നിര്‍ദ്ദേശവുമായി ഫെഫ്കയും രംഗത്തെത്തി. ഇക്കാര്യം വ്യക്തമാക്കി പ്രൊഡക്ഷൻ കണ്‍ട്രോളേഴ്സ് യൂണിയന് ഫെഫ്ക കത്ത് അയച്ചു. ഷംന കാസിമിന്‍റെ നമ്പർ ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.