LiveTV

Live

Entertainment

കപ്പേള തെലുഗിലേക്ക്; ഏറ്റെടുത്തത് മുന്‍നിര നിര്‍മാതാക്കള്‍

മലയാളത്തില്‍ നിന്നും പ്രേമം, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളും ഇവര്‍ തന്നെയാണ് സ്വന്തമാക്കിയിരുന്നത്.

കപ്പേള തെലുഗിലേക്ക്; ഏറ്റെടുത്തത് മുന്‍നിര നിര്‍മാതാക്കള്‍

ഒരിടവേളക്ക് ശേഷം മലയാളത്തില്‍ വലിയ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു കപ്പേള. ദേശീയ പുരസ്കാര ജേതാവായ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് വരെ രംഗത്തുവന്നിരുന്നു. കോവിഡിന് മുമ്പ് തിയേറ്ററില്‍ പുറത്തിറങ്ങിയ ചിത്രം അപ്രതീക്ഷിതമായി തിയേറ്ററുകള്‍ അടച്ചതോട് കൂടി പ്രദര്‍ശനം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് നെറ്റ്‍ഫ്ലിക്സില്‍ പുറത്തിറങ്ങിയതോട് കൂടിയാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി വീണ്ടും ചര്‍ച്ചാവിഷയമായത്.

അതിശയിപ്പിക്കുന്ന തിരക്കഥ; മുസ്തഫയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു’- ‘കപ്പേള’ക്ക് അഭിനന്ദനവുമായി അനുരാഗ് കശ്യപ്
Also Read

അതിശയിപ്പിക്കുന്ന തിരക്കഥ; മുസ്തഫയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു’- ‘കപ്പേള’ക്ക് അഭിനന്ദനവുമായി അനുരാഗ് കശ്യപ്

ചിത്രം തെലുഗില്‍ പുറത്തിറങ്ങുന്ന കാര്യം നിര്‍മാതാവ് വിഷ്ണു വേണുവാണ് ഫേസ്ബുക്ക് വഴി അറിയിച്ചത്. അല്ലു അര്‍ജുന്‍ ചിത്രം അള വൈകുന്തപുരമുലു, ജേഴ്സി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച സിത്താര എന്‍റര്‍ടെയിന്‍മെന്‍റ്സ് ആണ് ചിത്രത്തിന്‍റെ തെലുഗു അവകാശം സ്വന്തമാക്കിയത്. മലയാളത്തില്‍ നിന്നും പ്രേമം, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളും ഇവര്‍ തന്നെയാണ് സ്വന്തമാക്കിയിരുന്നത്.

പ്രണയിച്ച് അന്നയും റോഷനും; കപ്പേളയുടെ ടീസര്‍ കാണാം
Also Read

പ്രണയിച്ച് അന്നയും റോഷനും; കപ്പേളയുടെ ടീസര്‍ കാണാം

അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് കപ്പേളയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. കോഴിക്കോടുള്ള ഒരു മലയോര ഗ്രാമത്തിലുള്ള ജെസി എന്ന പെണ്‍കുട്ടി ഫോണിലൂടെ വിഷ്ണു എന്ന യുവാവുമായി പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കപ്പേളയുടെ ഇതിവൃത്തം.