LiveTV

Live

Entertainment

'അവനെ ഈ ഏരിയയിലേക്ക് അടുപ്പിച്ചാല്‍ കാമറമാന്‍ കാമറയും എറിഞ്ഞിട്ട് ഓടും': നിര്‍മല്‍ പാലാഴി മനസ്സു തുറക്കുന്നു

''സിനിമയില്‍ അപകടത്തെ തുടര്‍ന്നുണ്ടായ മറവി എന്നെ ചതിച്ചിരുന്നു. എന്‍റെ പ്രശ്നം കൊണ്ടുണ്ടായ റീടേക്കുകള്‍ കാമറാമാന്‍റെ മൂഡ് തകര്‍ത്തു. 30 ദിവസത്തെ ഡേറ്റ് അവര്‍ 3 ദിവസത്തേക്ക് ചുരുക്കി.''

'അവനെ ഈ ഏരിയയിലേക്ക് അടുപ്പിച്ചാല്‍ കാമറമാന്‍ കാമറയും എറിഞ്ഞിട്ട് ഓടും': നിര്‍മല്‍ പാലാഴി മനസ്സു തുറക്കുന്നു

''അവനെ ഈ ഏരിയയിലേക്ക് അടുപ്പിച്ചാല്‍ കാമറമാന്‍ കാമറയും എറിഞ്ഞിട്ട് ഓടും എന്നായിരുന്നു ആ സിനിയില്‍ വേഷം കിട്ടിയപ്പോള്‍ എന്നെ ഒഴിവാക്കാനായി അവര്‍ പറഞ്ഞത്. രണ്ടാം ജീവിതത്തിന് ശേഷമുള്ള എന്‍റെ രണ്ടാമത്തെ സിനിമയായിരുന്നു അത്.

അപകടം സംഭവിച്ച് മരണത്തിനും ജീവിതത്തിനും ഇടയില്‍ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ അവസാനം ജീവിതം തിരിച്ച് പിടിച്ചതിന് ശേഷം കിട്ടിയ ആദ്യത്തെ സിനിമ. പക്ഷേ, ആ സിനിമയില്‍ അപകടത്തെ തുടര്‍ന്നുണ്ടായ മറവി എന്നെ ചതിച്ചിരുന്നു. എന്‍റെ പ്രശ്നം കൊണ്ടുണ്ടായ റീടേക്കുകള്‍ കാമറാമാന്റെ മൂഡ് തകര്‍ത്തു. 30 ദിവസത്തെ ഡേറ്റ് അവര്‍ 3 ദിവസത്തേക്ക് ചുരുക്കി. എന്‍റെ കഥാപാത്രത്തെ അവര്‍ വെട്ടിച്ചുരുക്കി. അവരെ പറഞ്ഞിട്ട് കാര്യമില്ല.. ഡയലോഗ് എല്ലാം ഞാന്‍ തെറ്റിക്കുകയായിരുന്നു...

ആ സിനിമയുടെ കാമറമാന്‍ തന്നെയായിരുന്നു രണ്ടാമത് എനിക്ക് ലഭിച്ച സിനിമയുടെയും കാമറാമാന്‍. എന്‍റെ കാര്യത്തില്‍ ആദ്യം ഒരു അനുഭവമുള്ളതുകൊണ്ട് പിന്നെ അയാള്‍ എന്നെ രണ്ടാമതൊരു സിനിമയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാകുമോ? അതോടെ രണ്ടാമത് കിട്ടിയ സിനിമയും നഷ്ടമായി. പിന്നെ ഒരു ബ്രേക്ക് കിട്ടിയത് സിദ്ദീഖ് സാറിന്റെ ഫുക്രിയിലൂടെയാണ്.'' -അപകടത്തിന് മുമ്പുള്ള കലാജീവിതത്തെ കുറിച്ചും അപകടകാലത്തെ തരണം ചെയ്തതിനെ കുറിച്ചും അതിന് ശേഷമുള്ള കലാജീവിതത്തെ കുറിച്ചും മീഡിയവണിനോട് മനസ്സ് തുറക്കുകയാണ് നിര്‍മല്‍ പാലാഴി..

ലോക്ഡൌണ്‍ കാലത്ത് കോവിഡ് ബോധവത്കരണ ടെലിഫിലിമുകളിലൊക്കെയായി സജീവമായിരുന്നു നിര്‍മല്‍. സുഹൃത്തുക്കള്‍ക്കൊപ്പവും മറ്റ് ചലച്ചിത്രപ്രവര്‍ത്തകരൊക്കൊപ്പവും കലയെ കോവിഡ് ബോധവത്കരണത്തിന് ഉപയോഗപ്പെടുത്തുന്നതില്‍ നിര്‍മലിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തിലിറങ്ങിയ ഡോ. കോവിഡ് എന്ന കുഞ്ഞു ചിത്രത്തില്‍ ഒരു ആര്‍ട്ടിസ്റ്റ് സാന്നിധ്യം നിര്‍മല്‍ മാത്രമായിരുന്നു. ലോക്ക്ഡൌണ്‍ കാലത്ത് നിര്‍മല്‍ പാലാഴിയുടെ പഴയ സ്കിറ്റുകളെല്ലാം സോഷ്യല്‍മീഡിയില്‍ വീണ്ടും വൈറലായിരുന്നു. അത് ആദ്യമായി കാണുന്നവര്‍ വിളിച്ച സന്തോഷവും നിര്‍മല്‍ പങ്കുവെച്ചു.

അഭിമുഖത്തിന്‍റെ ആദ്യ ഭാഗം കാണാം: