LiveTV

Live

Entertainment

'മരടിലെ ഫ്ലാറ്റ് പൊളിക്കും മുമ്പൊരു പാര്‍ട്ടി സോംഗ്'; മരട് 357ലെ ആദ്യ ഗാനം കാണാം

പാര്‍ട്ടി സോംഗ് എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനരംഗത്തില്‍ മനോജ് കെ ജയന്‍, ഷീലു അബ്രഹാം, കൈലാഷ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നൂറിന്‍ ഷെരീഫ്, ബൈജു, സുധീഷ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്

'മരടിലെ ഫ്ലാറ്റ് പൊളിക്കും മുമ്പൊരു പാര്‍ട്ടി സോംഗ്'; മരട് 357ലെ ആദ്യ ഗാനം കാണാം

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്ലാറ്റ് പൊളിക്കല്‍ സിനിമയാക്കി സംവിധായകന്‍ കണ്ണന്‍ താമരക്കുളം. ചിത്രീകരണം പൂര്‍ത്തിയാക്കിയ മരട് 357 എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ചിത്രത്തിലെ ഗാനം പുറത്തിറക്കിയത്. പാര്‍ട്ടി സോംഗ് എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനരംഗത്തില്‍ മനോജ് കെ ജയന്‍, ഷീലു അബ്രഹാം, കൈലാഷ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നൂറിന്‍ ഷെരീഫ്, ബൈജു, സുധീഷ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. അനൂപ് മേനോനും ധര്‍മ്മജൻ ബോള്‍ഗാട്ടിയുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മരടിലെ ഫ്ലാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 357 ഓളം കുടുംബങ്ങള്‍ക്കാണ് തങ്ങളുടെ ഭവനങ്ങള്‍ നഷ്ടപെട്ടത്. ബിൽഡിങ് മാഫിയയുടെയും ഇതിനൊക്കെ ഒത്താശ ചെയ്തുകൊടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. മരട് ഫ്ലാറ്റിന് എങ്ങനെ നിർമാണാവകാശം കിട്ടി. അതിൽ നടന്ന ചതിയുടെ അറിയാക്കഥ, ജീവിതം നഷ്ടപ്പെട്ട ഫ്ലാറ്റ് ഉടമകളുടെ ജീവിതം എന്നിവ ആയിരിക്കും മരട് 357 സിനിമ ചര്‍ച്ച ചെയ്യുക.

അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ദിനേശ് പള്ളത്താണ് നിര്‍വ്വഹിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം. കൈതപ്രം, മുരുകൻ കാട്ടാക്കട എന്നിവർ ഗാനരചന നിർവഹിക്കുന്നു. സംഗീതം ഫോർ മ്യൂസിക്സ്, ബാക്ക്ഗ്രൗണ്ട് മ്യൂസിക് സാനന്ദ് ജോർജ്, കലാ സംവിധാനം സഹസ് ബാല. പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ, പ്രൊഡക്‌ഷൻ ഡിസൈനർ അമീർ കൊച്ചിൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ടി.എം. റഫീഖ്.