LiveTV

Live

Entertainment

ഷംനയുടെ വേഗമേറിയ നടപടി കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്ന് കാട്ടി; പ്രശംസയുമായി ഡബ്ല്യൂ.സി.സി

പുതിയ സാഹചര്യത്തില്‍ ഹേമ കമ്മിഷൻ റിപ്പോര്‍ട്ടും സ്പെഷ്യൽ ട്രൈബ്യൂണലും സർക്കാരിന്‍റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നതായും ഡബ്ല്യൂ. സി. സി അറിയിച്ചു

ഷംനയുടെ വേഗമേറിയ നടപടി കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്ന് കാട്ടി; പ്രശംസയുമായി ഡബ്ല്യൂ.സി.സി

ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിനെതിരെ നിയമനടപടി സ്വീകരിച്ച നടി ഷംന കാസിമിനെ പ്രശംസിച്ച് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ. സി. സി( വിമന്‍ ഇന്‍ സിനിമ കളക്ടീവ്). ഷംനയുടെ സത്വരമായ നടപടി സമൂഹത്തിന് ചുറ്റുമുള്ള ഇത്തരം കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്ന് കാണിച്ചിരിക്കുകയാണെന്നും സമയബദ്ധിതമായ റിപ്പോർട്ടിങ് കുറ്റാരോപിതരെ പിടികൂടാൻ സഹായിച്ചതായും ഡബ്ല്യൂ. സി. സി വ്യക്തമാക്കി. പുതിയ സാഹചര്യത്തില്‍ ഹേമ കമ്മിഷൻ റിപ്പോര്‍ട്ടും സ്പെഷ്യൽ ട്രൈബ്യൂണലും സർക്കാരിന്‍റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നതായും ഡബ്ല്യൂ. സി. സി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഡബ്ല്യൂ. സി. സിയുടെ ഫേസ്ബുക്ക് കുറിപ്പ്

തന്‍റെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭംഗം വരുത്തിയവർക്കെതിരെ ശരിയായ നിയമനടപടി സ്വീകരിച്ചു മാതൃകയായതിനു ഷംന കാസിം പ്രശംസയർഹിക്കുന്നു. അവരുടെ സത്വരമായ നടപടി സമൂഹത്തിന് ചുറ്റുമുള്ള ഇത്തരം കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്ന് കാണിച്ചിരിക്കുകയാണ്. സമയബദ്ധമായ റിപ്പോർട്ടിങ് കുറ്റാരോപിതരെ പിടികൂടാൻ സഹായിച്ചു. ഇത്തരം കേസുകൾ റിപ്പോട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഹേമ കമ്മിഷൻ റിപ്പോട്ടും സ്പെഷ്യൽ ട്രൈബ്യൂണലും സർക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നു.