LiveTV

Live

Entertainment

രണ്ട്: ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിഷ്ണു ഉണ്ണികൃഷ്ണന്‍

മോഹൻലാലിന്‍റെയും മമ്മൂട്ടിയുടെയും ഫെയ്‍സ്‍ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്

രണ്ട്: ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിഷ്ണു ഉണ്ണികൃഷ്ണന്‍

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന രണ്ടിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലിന്‍റെയും മമ്മൂട്ടിയുടെയും ഫെയ്‍സ്‍ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ അണിയറക്കാര്‍ക്ക് ആശംസയര്‍പ്പിച്ചാണ് മമ്മൂട്ടി പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. വിഷ്ണുവിനും ടിനി ടോമിനും ആശംസകള്‍ എന്ന് കുറിച്ചാണ് മോഹന്‍‌ലാല്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.

രണ്ട് - First Look Poster... Best wishes to the entire team.

Posted by Mammootty on Wednesday, July 1, 2020

Best Wishes Vishnu Unnikrishnan and Tiny Tom

Posted by Mohanlal on Wednesday, July 1, 2020

സുജിത് ലാൽ ആണ് ചിത്രത്തിന്‍റെ സംവിധാനം. തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിനുലാൽ ഉണ്ണിയാണ്. റഫീഖ് അഹമ്മദാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതം. വിഷ്ണു ഉണ്ണികൃഷ്ണനും ടിനി ടോമിനുമൊപ്പം ഇന്ദ്രൻസ്, അന്ന രേഷ്മരാജൻ, ഇർഷാദ്, സുധി കോപ്പ, കലാഭവൻ റഹ്മാൻ, അനീഷ് ജി മേനോൻ, മാലാ പാർവതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ഹെവൻലി മൂവീസിന്‍റെ ബാനറിൽ പ്രജീവ് സത്യവ്രതൻ ആണ് ചിത്രം നിർമിക്കുന്നത്.