LiveTV

Live

Entertainment

കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു, ചിത്രീകരണം കഴിഞ്ഞു; ഷെയ്ന്‍ നിഗത്തിന്‍റെ 'വെയില്‍' ഉടനെത്തും

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്‍റായിരുന്ന ശരത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെയിൽ

കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു, ചിത്രീകരണം കഴിഞ്ഞു; ഷെയ്ന്‍ നിഗത്തിന്‍റെ 'വെയില്‍' ഉടനെത്തും

വിവാദങ്ങള്‍ക്കൊടുവില്‍ ഷെയ്ന്‍ നിഗം നായകനായ 'വെയില്‍' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ''ഇന്ന് വെയിൽ പൂർണമായും ചിത്രീകരണം തീർന്നു.. കാർമേഘങ്ങൾ ഒഴിഞ്ഞു പോയി.. ഇ വെയിൽ പൂർണ്ണ ശോഭയിൽ തെളിയും നിങ്ങൾക്കു മുൻപിൽ ഉടൻ'' എന്ന കുറിപ്പിനൊപ്പം ഷെയ്നുമൊത്തുള്ള ചിത്രവും ജോബി പങ്കുവച്ചിട്ടുണ്ട്.

കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു, ചിത്രീകരണം കഴിഞ്ഞു; ഷെയ്ന്‍ നിഗത്തിന്‍റെ 'വെയില്‍' ഉടനെത്തും

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്‍റായിരുന്ന ശരത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെയിൽ. ഷെയ്ൻ നിഗത്തിന് പുറമേ സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

‘വെയില്‍’  ഉപേക്ഷിക്കും, സംവിധായകന് മറ്റൊരു സിനിമ കൊടുക്കും; പ്രതികരണവുമായി നിര്‍മാതാവ് ജോബി ജോര്‍ജ്
Also Read

‘വെയില്‍’  ഉപേക്ഷിക്കും, സംവിധായകന് മറ്റൊരു സിനിമ കൊടുക്കും; പ്രതികരണവുമായി നിര്‍മാതാവ് ജോബി ജോര്‍ജ്

ഏറെ വിവാദങ്ങള്‍ക്ക് കാരണമായ ചിത്രമായിരുന്നു വെയില്‍. നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്ക് എതിരെ വധഭീഷണി മുഴക്കിയെന്ന് വെളിപ്പെടുത്തി മുമ്പ് ഷെയ്ൻ നിഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഷെയ്ൻ മുടിമുറിച്ചതിനെ തുടര്‍ന്ന് വെയില്‍ എന്ന സിനിമയുടെ തുടര്‍ച്ച നഷ്‍ടപ്പെട്ടുവെന്നായിരുന്നു ജോബി ജോര്‍ജ്ജ് പറഞ്ഞത്. തുടര്‍ന്നാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. താരസംഘടനയായ അമ്മ നിരവധി തവണ പ്രശ്നവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു.

നടന്‍ ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്ക്; വെയില്‍, ഖുര്‍ബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കും
Also Read

നടന്‍ ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്ക്; വെയില്‍, ഖുര്‍ബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കും