LiveTV

Live

Entertainment

'പൊള്ള് പറഞ്ഞ് ബേജാറാക്കി, ഇനിയും നമ്മളെ അറിയാം ബാക്കി'; മലപ്പുറം പാട്ടുമായി ഗായിക സിത്താര

ഫുട്ബോള്‍ താരം അനസ് എടത്തൊടികയും ആല്‍ബത്തിന്‍റെ ഭാഗമായുണ്ട്

'പൊള്ള് പറഞ്ഞ് ബേജാറാക്കി, ഇനിയും നമ്മളെ അറിയാം ബാക്കി'; മലപ്പുറം പാട്ടുമായി ഗായിക സിത്താര

മലപ്പുറത്തിന്‍റെ നന്മയും സ്നേഹവും വിളിച്ചോതി ഗായിക സിത്താരയുടെ മലപ്പുറം ഗാനം. 'ഉന്തും പന്തും പിരാന്തും' എന്ന് പേരിട്ട ഗാനം മലപ്പുറത്തിനെതിരായ സമീപകാല ആരോപണങ്ങളെയും വ്യാജ വാര്‍ത്തകളെയും പൊളിച്ചടുക്കുന്നതാണ്. ഫുട്ബോള്‍ താരം അനസ് എടത്തൊടികയും ആല്‍ബത്തിന്‍റെ ഭാഗമായുണ്ട്. മലപ്പുറത്തിന്‍റെ ദൃശ്യ ഭംഗി ആവോളം ആവാഹിച്ച ഗാനം മനോഹരമാണ്. സാദിഖ് പന്തല്ലൂര്‍ ആണ് സിത്താരയുടെ കൂടെ ആലപിച്ച് സംഗീതം നല്‍കി സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്. നവാസ് പൂന്തോട്ടത്തിലിന്‍റെതാണ് വരികള്‍. ഛായാഗ്രഹണം-സലീം പുളിക്കല്‍. പ്രോഗ്രാമിങ്, മിക്സിങ്-ആന്‍റണി റാഫേല്‍ നെല്ലിശ്ശേരി. മാസ്റ്ററിങ്-മിസ്ജദ് സാബു. മാക് ബ്രോ പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം.