LiveTV

Live

Entertainment

കിടിലന്‍ മേക്കോവറില്‍ ഗഫൂര്‍ കാ ദോസ്ത്; വൈറലായി ഫോട്ടോ

ഫോട്ടോയിലെ മാമുക്കോയയെ കണ്ടാല്‍ ആരും അതിശയിച്ചുപോകും. അത്ര സ്റ്റൈലിഷായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

കിടിലന്‍ മേക്കോവറില്‍ ഗഫൂര്‍ കാ ദോസ്ത്; വൈറലായി ഫോട്ടോ

കണ്ടാല്‍ തിരിച്ചറിയാത്ത വിധം ആളെ മാറ്റുന്ന മേക്കോവറുകളുടെ കാലമാണിത്. ഒപ്പം വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുടെ അരങ്ങ് തകര്‍ക്കുകയാണ്. നടി മോളി കണ്ണമ്മാലിക്ക് ശേഷം കിടിലന്‍ മേക്കോവറുമായി എത്തിയിരിക്കുകയാണ് നടന്‍ മാമുക്കോയ. കോട്ടും സ്യൂട്ടും കൂളിംഗ് ഗ്ലാസും തൊപ്പിയും ധരിച്ച് കാലിന്‍മേല്‍ കാല്‍ കയറ്റി ഇരിക്കുന്ന മാമുക്കോയയയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. റെയിൻബോ മീഡിയയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഫോട്ടോയിലെ മാമുക്കോയയെ കണ്ടാല്‍ ആരും അതിശയിച്ചുപോകും. അത്ര സ്റ്റൈലിഷായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ലോക്ഡൌണ്‍ കാലത്ത് മാമുക്കോയയുടെ സിനിമകളിലെ ഹാസ്യരംഗങ്ങള്‍ വൈറലായിരുന്നു. പഴയ സിനിമകളിലെ താരത്തിന്‍റെ കുറിക്ക് കൊള്ളുന്ന മറുപടികള്‍ പ്രേക്ഷകരില്‍ വീണ്ടും ചിരി പടര്‍ത്തിക്കൊണ്ടിരിക്കുകയാണ്. തഗ്ഗോട് തഗ്ഗാണ് മാമുക്കോയയുടെ പല സംഭാഷണങ്ങളും. സിനിമകളിലെ മാമുക്കോയ ഹിറ്റ്സ് കോര്‍ത്തിണക്കിക്കൊണ്ടുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

കിടിലന്‍ മേക്കോവറില്‍ ഗഫൂര്‍ കാ ദോസ്ത്; വൈറലായി ഫോട്ടോ