ചുരുളഴിക്കാതെ 'ചുരുളി'; ലിജോയുടെ പുതിയ സിനിമയുടെ ട്രെയിലര്‍ കാണാം
19 ദിവസം കൊണ്ടാണ് ചുരുളിയുടെ ചിത്രീകരണം ലിജോ പൂര്‍ത്തിയാക്കിയത്.

സ്വാതന്ത്ര സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം 'ചുരുളി' യുടെ ട്രെയിലര്‍ പുറത്തിറങ്ങി. അത്യധികം നിഗൂഡത നിറഞ്ഞ പശ്ചാത്തലത്തിലാണ് ചുരുളി കഥ പറയുന്നത്. 19 ദിവസം കൊണ്ടാണ് ചുരുളിയുടെ ചിത്രീകരണം ലിജോ പൂര്‍ത്തിയാക്കിയത്. മികച്ച ആസൂത്രണത്തോടെ കുറഞ്ഞദിവസം കൊണ്ടാണ് ഇത് സാധിച്ചത്. ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചുരുളി ഒരു ത്രില്ലര്‍ വിഭാഗത്തിലാണ് പുറത്തുവരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് നിര്‍മാണം. മധു നീലകണ്ഠനാണ് ക്യാമറ. വിനോയ് തോമസിന്റെ കഥയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത് എസ് ഹരീഷ് ആണ്. എഡിറ്റിംഗ്-ദീപു ജോസഫ്. ശബ്ദ രൂപകല്‍പ്പന-രംഗനാഥ് രവി. ഒറിജിനല്‍ സ്കോര്‍-ശ്രീരാഗ് സജി. കലാ സംവിധാനം-ഗോകുല്‍ദാസ്. വസ്ത്രാലങ്കാരം-മസ്ഹര്‍ ഹംസ. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ടിനു പാപ്പച്ചന്. ഡിസൈന്‍സ്-ഓള്‍ഡ് മോങ്ക്സ്.
ഏറെ പ്രശംസ ലഭിച്ച പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ 'ഈ മ യൌ' എന്ന സിനിമ 20 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അങ്കമാലി ഡയറീസ്, ജല്ലിക്കട്ട് എന്നിവയാണ് ലിജോയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.