LiveTV

Live

Entertainment

രാരീരാരം പാടിയുറക്കാന്‍ വന്നത് യക്ഷി; പണിപാളി പാട്ടുമായി നീരജ് മാധവ്

അടിപൊളി റാപ്പ് സോങുമായി നടൻ നീരജ് മാധവ്

രാരീരാരം പാടിയുറക്കാന്‍ വന്നത് യക്ഷി; പണിപാളി പാട്ടുമായി നീരജ് മാധവ്

മലയാള സിനിമാ മേഖലയില്‍ ഗൂഢസംഘമുണ്ടെന്ന വെളിപ്പെടുത്തലിനും അതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കും പിന്നാലെ ഒരു അടിപൊളി റാപ്പ് സോങുമായി നടൻ നീരജ് മാധവ്. "ആയായോ പണി പാളില്ലോ രാരീരാരം പാടിയുറക്കാൻ ആരും ഇല്ലല്ലോ" എന്നു തുടങ്ങുന്ന പാട്ടുമായാണ് നീരജ് എത്തിയിരിക്കുന്നത്. പാട്ട് യുട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാമതാണ്.

നീരജ് തന്നെയാണ് വരികളെഴുതിയതും അവതരിപ്പിച്ചതും. അഭിനയിക്കാനും നൃത്തം ചെയ്യാനുമുള്ള കഴിവ് ഇതിനകം തെളിയിച്ച നീരജ് പാട്ടെഴുത്തിലേക്കും കടന്നിരിക്കുകയാണ്. അര്‍കാഡോ ആണ് നിര്‍മാണം. സ്പെയ്സ് മാര്‍ലിയാണ് പാട്ടിന്‍റെ ചിത്രീകരണം നടത്തിയത്.

വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട് മലയാള സിനിമയില്‍ എന്ന നീരജിന്‍റെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ വിവേചനത്തിനും സ്വജനപക്ഷപാതത്തിനും എതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മലയാളത്തിലും ചില അലിഖിത നിയമങ്ങളുണ്ടെന്നാണ് നീരജ് മാധവ് പറഞ്ഞത്. മലയാള സിനിമയില്‍ സീനിയർ നടന്മാർക്ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവർക്ക് സ്റ്റീൽ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു വേർതിരിവെന്നും പല അലിഖിത നിയമാവലിയും പാലിക്കാത്തതിനാല്‍ തന്നെ തനിക്ക് ഒരുപാട് തിരിച്ചടികള്‍ നേരിടേണ്ടി വന്നെന്നും നീരജ് മാധവ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ് ബുക്ക് പോസ്റ്റ് സംബന്ധിച്ച് നീരജ് മാധവില്‍ നിന്നു് താരസംഘടനയായ അമ്മ വിശദീകരണം തേടിയിരുന്നു. ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് നീരജ് വിശദീകരണത്തില്‍ വ്യക്തമാക്കി. വിശദീകരണം അമ്മ ഫെഫ്കക്ക് കൈമാറി. മലയാള സിനിമക്കകത്ത് മാഫിയകൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു.