LiveTV

Live

Entertainment

ലോക്ഡൗണ്‍ ദുരിതം മറികടക്കാന്‍ പാട്ടും പാടി പച്ചക്കറി വില്‍ക്കുന്ന വീഡിയോ.. വിശദീകരണവുമായി താരം

തനിക്ക് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ഏത് ജോലിയും മഹത്തരമാണ് എന്ന സന്ദേശം നല്‍കാനാണ് വീഡിയോ ചിത്രീകരിച്ചതെന്നുമാണ് ജാവേദിന്‍റെ വിശദീകരണം.

ലോക്ഡൗണ്‍ ദുരിതം മറികടക്കാന്‍ പാട്ടും പാടി പച്ചക്കറി വില്‍ക്കുന്ന വീഡിയോ.. വിശദീകരണവുമായി താരം

ലോക്ഡൗണും കോവിഡ് വ്യാപനവും ദുരിതത്തിലേക്ക് തള്ളിവിട്ടവരില്‍ നിരവധി കലാകാരന്മാരുമുണ്ട്. ഷൂട്ടിങും സ്റ്റേജ് പരിപാടികളും മുടങ്ങിയതോടെ പലരും പട്ടിണിയിലായി. ഇതോടെ വേറെ തൊഴില്‍ ചെയ്ത് ജീവിതമാര്‍ഗം കണ്ടെത്തുകയാണ് പലരും.

അതിനിടെ ആമിര്‍ ഖാന്‍ ചിത്രമായ ഗുലാമില്‍ അഭിനയിച്ച ജാവേദ് ഹൈദര്‍ ലോക്ക്ഡൌണ്‍ കാലത്ത് പച്ചക്കറി വില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലെത്തി. നടി ഡോളി ബിന്ദ്രയാണ് തെരുവില്‍ പാട്ടുംപാടി പച്ചക്കറി വില്‍ക്കുന്ന ജാവേദ് ഹൈദറിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ‘ദുനിയാ മേ രഹ്നാ ഹെ’ എന്ന പാട്ട് പാടി ജാവേദ് തക്കാളി വില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

ലോക്ഡൗണ്‍ ദുരിതം മറികടക്കാന്‍ പാട്ടും പാടി പച്ചക്കറി വില്‍ക്കുന്ന വീഡിയോ.. വിശദീകരണവുമായി താരം

പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. തനിക്ക് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ഏത് ജോലിയും മഹത്തരമാണ് എന്ന സന്ദേശം നല്‍കാനാണ് വീഡിയോ ചിത്രീകരിച്ചതെന്നുമാണ് ജാവേദിന്‍റെ വിശദീകരണം. ആ പച്ചക്കറി വണ്ടി തന്‍റേതല്ല. ലോക്ക്ഡൌണ്‍ ആയതിനാല്‍ മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ താന്‍ ഇത്തരത്തില്‍ ചില വീഡിയോകള്‍ ചെയ്തതാണ്. നിലവില്‍ സാമ്പത്തിക ബുദ്ധിമുട്ടില്ല. ഭാവിയിലുണ്ടായാല്‍ പച്ചക്കറി വില്‍പന നടത്താന്‍ അഭിമാനമേയുള്ളൂവെന്നും ജാവേദ് വിശദമാക്കി.

ഗുലാമില്‍ കൂടാതെ 2009ല്‍ പുറത്തിറങ്ങിയ ബാബര്‍ എന്ന സിനിമയിലും ജെന്നി ഓര്‍ ജൂജു എന്ന ടിവി സീരിയലിലും അഭിനയിച്ചിട്ടുണ്ട്. കോവിഡ് സാമ്പത്തിക പ്രതിസന്ധി കാരണം സിനിമകളിലും സീരിയലുകളിലും അവസരം കുറഞ്ഞതോടെ പലരും മുംബൈ വിട്ട് സ്വന്തം നാടുകളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. ചിലര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യവുമുണ്ടായി. അതുകൊണ്ടുതന്നെ ജാവേദിന്‍റെ വീഡിയോക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പ്രതിസന്ധിയില്‍ തളരാത്ത താരം എന്ന നിലയിലുള്ള അഭിനന്ദനങ്ങള്‍ ലഭിക്കുന്നതിനിടെയാണ് വീഡിയോയുടെ വസ്തുത വെളിപ്പെടുത്തി താരം തന്നെ രംഗത്തെത്തിയത്.