LiveTV

Live

Entertainment

'കൃഷ്ണ ആന്‍റ് ഹിസ് ലീല മതവികാരം വ്രണപ്പെടുത്തുന്നു'; നെറ്റ്ഫ്ലിക്സ് ബഹിഷ്കരിക്കാന്‍ ആഹ്വാനം

നെറ്റ്ഫ്‌ളിക്‌സ് ബഹിഷ്‌കരിക്കണമെന്ന ക്യാമ്പെയിന്‍ ട്വിറ്ററില്‍ ട്രെന്‍ഡിങിലുണ്ട്.

'കൃഷ്ണ ആന്‍റ് ഹിസ് ലീല മതവികാരം വ്രണപ്പെടുത്തുന്നു';  നെറ്റ്ഫ്ലിക്സ് ബഹിഷ്കരിക്കാന്‍ ആഹ്വാനം

നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ‘കൃഷ്ണ ആന്‍റ് ഹിസ് ലീല’ എന്ന സീരീസ് വിവാദമാകുന്നു. ഹൈന്ദവ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്നാണ് ആരോപണം. നെറ്റ്ഫ്‌ളിക്‌സ് ബഹിഷ്‌കരിക്കണമെന്ന ക്യാമ്പെയിന്‍ ട്വിറ്ററില്‍ ട്രെന്‍ഡിങിലുണ്ട്.

തെലുങ്ക് ഭാഷയിലുള്ള സീരീസ് പറയുന്നത് നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്ന യുവാവിന്റെ കഥയാണ്. ഇതില്‍ നായകന്റെ പേര് കൃഷ്ണ എന്നാണ്. നായികമാരില്‍ ഒരാളുടെ പേര് രാധ എന്നും. ഈ സീരീസ് ഹിന്ദു ഫോബിക് ആണെന്നും മതത്തെ അവഹേളിക്കുകയാണെന്നുമാണ് ആരോപണം. ഇതോടെയാണ് ബോയ്‌കോട്ട് നെറ്റ്ഫ്‌ളിക്‌സ് ഹാഷ് ടാഗുകള്‍ ട്വിറ്ററിലെത്തിയത്.

ജൂണ്‍ 25നാണ് കൃഷ്ണ ആന്‍ഡ് ഹിസ് ലീല നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. രവികാന്ത് പെരേപുവാണ് ചിത്രത്തിന്റെ സംവിധായകന്‍. സിദ്ദു ജൊന്നലാഗഡ്ഡ, ശ്രദ്ധ ശ്രീനാഥ്, സിറത് കപൂര്‍, ശാലിനി വദ്നികട്ടി തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങളായെത്തിയത്.

പാതാള്‍ ലോക്, ബുല്‍ ബുല്‍, സേക്രട്ട് ഗെയിംസ്, ലൈല, ഡല്‍ഹി ക്രൈം എന്നീ സീരിസുകള്‍ക്കെതിരെയും നേരത്തെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.

ഒരു വിഭാഗം നെറ്റ് ഫ്ലിക്സിനെതിരെ രംഗത്തെത്തുമ്പോള്‍ ട്രോളന്മാരും വെറുതെയിരിക്കുന്നില്ല. ബോയ്കോട്ട് നെറ്റ്ഫ്ലിക്സ് ക്യാമ്പെയിനോട് ആമസോണിന്‍റെ, ടെലഗ്രാമിന്‍റെ ഒക്കെ പ്രതികരണങ്ങള്‍ എങ്ങനെയാവും എന്നാണ് ട്രോളന്മാരുടെ ചര്‍ച്ച.