LiveTV

Live

Entertainment

ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത സംഭവം; മുഖ്യപ്രതി പിടിയില്‍

നടി ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത കേസിലെ തട്ടിപ്പ് സംഘം 18 യുവതികളെയാണ് തട്ടിപ്പിനിരയാക്കിയത്. പ്രതികള്‍ക്ക് സിനിമ മേഖലയിലെ അടക്കം ഉന്നതരുമായി ബന്ധമുണ്ടോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്

ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത സംഭവം; മുഖ്യപ്രതി പിടിയില്‍

നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിലായി. മുഖ്യ പ്രതികളിലൊരാളായ ഹാരിസ് ആണ് ഇന്ന് അറസ്റ്റിലായത്. അതേ സമയം കേസിൽ ചില സിനിമ താരങ്ങളുടെ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിലെ പ്രധാന പ്രതികളിലൊരാളായ ഹാരിസ് ഇന്ന് രാവിലെയാണ് പിടിയിലായത്. ഇതോടെ കേസിൽ എട്ട് പേർ അറസ്റ്റിലായി. മൂന്ന് പേർ കൂടി പിടിയിലാവാനുണ്ടെന്ന് ഐ ജി വിജയ് സാക്കറെ പറഞ്ഞു. പ്രതികൾ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ഷംന കേസിന് സമാനമായി നാല് കേസുകൾ കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മടങ്ങിയെത്തുന്ന ഷംന കാസിമിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. അന്വേഷണത്തിൽ സംതൃപ്തരാണെന്ന് ഷംനയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം തട്ടിപ്പ് സംഘം സ്വർണക്കടത്തിനായി സിനിമാ താരങ്ങളെ സമീപിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ചില താരങ്ങളുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. വിദേശത്ത് സ്റ്റേജ് ഷോകളിൽ പങ്കെടുക്കുന്നവരെയാണ് സംഘം സമീപിച്ചത്. ഏതെങ്കിലും താരങ്ങൾ ഇവരുടെ പ്രലോഭനങ്ങളിൽ വീണിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.