LiveTV

Live

Entertainment

വാരിയംകുന്നന്‍ വിവാദം; താന്‍ സ്വയം പിന്‍മാറിയതാണെന്ന് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്

'എല്ലാം ഞാന്‍ തന്നെയാണ് ചെയ്തത്. അപ്പോള്‍ ഒരാള്‍ക്ക് അങ്ങനെ പിന്മാറ്റാന്‍ സാധിക്കില്ല. പിന്മാറിയതാണ്'; റമീസ് മുഹമ്മദ് പറഞ്ഞു.

വാരിയംകുന്നന്‍ വിവാദം; താന്‍ സ്വയം പിന്‍മാറിയതാണെന്ന് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്

ആഷിഖ് അബു സംവിധാനം ചെയ്ത് പൃഥിരാജ് നായകനായി പ്രഖ്യാപിച്ച വാരിയംകുന്നനില്‍ നിന്നും താന്‍ സ്വയം പിന്‍മാറിയതാണെന്ന് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. തന്നെ ആരും നിര്‍ബന്ധിച്ച് പിന്മാറ്റിയതല്ലെന്നും സ്വയം എടുത്ത തീരുമാനമാണെന്നും റമീസ് മീഡിയവണിനോട് പറഞ്ഞു.

തന്നെ അങ്ങനെ ആര്‍ക്കും പിന്മാറ്റാന്‍ സാധിക്കില്ലെന്നും ഈ പ്രൊജക്ട് താനുണ്ടാക്കിയ പ്രൊജക്ടാണെന്നും റമീസ് പറഞ്ഞു. 'താന്‍ വാരിയംകുന്നനെക്കുറിച്ച് ഉണ്ടാക്കിയ പ്രൊജക്ടാണ്. നാലഞ്ച് കൊല്ലം പഠിച്ചു, റിസര്‍ച്ച് ചെയ്തു. സ്ക്രിപ്റ്റ് എഴുതി, ഡയറക്ടറെ കണ്ടു. സ്റ്റാറിനെ കണ്ടു, കണ്‍വിന്‍സ് ചെയ്തു, കഥ പറഞ്ഞു. പ്രൊഡക്ഷന്‍ കമ്പനിയില്‍ കുറച്ച് ആളുകളെ കൂട്ടി ചേര്‍ത്തു. പ്രൊഡ്യൂസറെ കണ്ടെത്തി. എല്ലാം ഞാന്‍ തന്നെയാണ് ചെയ്തത്. അപ്പോള്‍ ഒരാള്‍ക്ക് അങ്ങനെ പിന്മാറ്റാന്‍ സാധിക്കില്ല. പിന്മാറിയതാണ്'; റമീസ് മുഹമ്മദ് പറഞ്ഞു.

സംശയത്തിന്‍റെ നിഴല്‍ വീണ സ്ഥിതിക്ക് വാരിയംകുന്നനില്‍ നിന്നും തിരക്കഥാകൃത്ത് റമീസ് മാറുകയാണ്, സിനിമ മുന്നോട്ട് തന്നെയെന്ന് ആഷിഖ് അബു
Also Read

സംശയത്തിന്‍റെ നിഴല്‍ വീണ സ്ഥിതിക്ക് വാരിയംകുന്നനില്‍ നിന്നും തിരക്കഥാകൃത്ത് റമീസ് മാറുകയാണ്, സിനിമ മുന്നോട്ട് തന്നെയെന്ന് ആഷിഖ് അബു

ആരോപണമുന്നയിക്കുന്നവരുടെ ശത്രു വാരിയന്‍കുന്നനാണ് എന്നതിന് കൃത്യമായ ബോധ്യമുണ്ട്. അത് കൊണ്ട് വാരിയന്‍കുന്നനെ ഇല്ലാതാക്കപ്പെടേണ്ട ശ്രമങ്ങള്‍ക്ക് ഞാന്‍ ഇരയാക്കപ്പെടുകയായിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കണം, നിരപരാധിത്വം ബോധ്യപ്പെടണം. ആ നിരപരാധിത്വം ബോധ്യപ്പെടുന്നത് വരെ താന്‍ ഈ സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും തല്‍ക്കാലത്തേക്ക് താന്‍ പിന്‍മാറുകയാണ് എന്ന് താനാണ് പ്രൊഡക്ഷന്‍ കമ്പനിക്ക് കത്തയച്ചത്. താനാണ് ആഷിഖ് അബുവിനെ അറിയിച്ചത്. അങ്ങനെയാണ് ഇത് സംഭവിക്കുന്നത്. ആരും വരികയോ പിന്മാറാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല'; റമീസ് മുഹമ്മദ് പറഞ്ഞു.

'വാരിയംകുന്നന്‍; പൃഥ്വിരാജിനെതിരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം
Also Read

'വാരിയംകുന്നന്‍; പൃഥ്വിരാജിനെതിരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം

തെറ്റിദ്ധാരണകള്‍ മാറ്റി തിരക്കഥാകൃത്ത് സ്ഥാനത്ത് തിരിച്ചുവരുമെന്നും പിന്മാറ്റം താല്‍ക്കാലികം മാത്രമാണെന്നും റമീസ് കൂട്ടിചേര്‍ത്തു. താലിബാന്‍ അനുകൂലിയാണെന്ന വിമര്‍ശനത്തിന് താലിബാന്‍ അനുകൂലിയാണെങ്കില്‍ സിനിമയിലെത്തില്ലെന്നും താന്‍ സിനിമയെയും സംഗീതത്തെയും ഇഷ്ടപ്പെടുന്ന ഒരാളാണെന്നും റമീസ് മറുപടി നല്‍കി. തനിക്ക് സ്ത്രീവിരുദ്ധ നിലപാടില്ലെന്നും പക്വതയില്ലാത്ത പ്രായത്തില്‍ പോസ്റ്റ് ചെയ്തതാണെന്നും റമീസ് വിശദീകരിച്ചു.