Top

'പെട്രോളിന് വില കൂടുമ്പോൾ സകലതിനും വില കൂടുന്ന നാട്ടിൽ സാധാരണക്കാരനും ജീവിക്കണം'; വില വര്‍ധനവില്‍ ആഞ്ഞടിച്ച് അരുണ്‍ ഗോപി

തുടര്‍ച്ചയായ 21ആം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ എന്നിവക്ക് വില വര്‍ധിപ്പിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് അരുണ്‍ ഗോപിയുടെ പ്രതികരണം

MediaOne Logo

Web Desk

Web Desk

  • Updated:

    2020-06-27 15:33:56.0

Published:

27 Jun 2020 3:33 PM GMT

പെട്രോളിന് വില കൂടുമ്പോൾ സകലതിനും വില കൂടുന്ന നാട്ടിൽ സാധാരണക്കാരനും ജീവിക്കണം; വില വര്‍ധനവില്‍ ആഞ്ഞടിച്ച് അരുണ്‍ ഗോപി
X

തുടര്‍ച്ചയായ പെട്രോള്‍ വിലവര്‍ധനവില്‍ ആഞ്ഞടിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. പെട്രോളിന് വില കൂടുമ്പോൾ സകലതിനും വില കൂടുന്ന നാട്ടിൽ സാധാരണക്കാരനും ജീവിക്കണമെന്നും അതിനാല്‍ ശബ്ദം അവർക്കായിക്കൂടി എന്ന് പറഞ്ഞാണ് അരുണ്‍ ഗോപി കുറിപ്പ് പ്രസിദ്ധീകരിച്ചത്. തുടര്‍ച്ചയായ 21ആം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ എന്നിവക്ക് വില വര്‍ധിപ്പിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് അരുണ്‍ ഗോപിയുടെ പ്രതികരണം. പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കൂട്ടിയത്. 21 ദിവസം കൊണ്ട് പെട്രോളിന് 9 രൂപ 17 പൈസയും ഡീസലിന് 10 രൂപ 45 പൈസയുമാണ് വര്‍ധിച്ചത്. ജൂൺ 7 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്.

'രാഷ്ട്രത്തിനു വേണ്ടി ആകണം രാഷ്ട്രീയം! പെട്രോളിന് വില കുറച്ചു കൂടിയാലും കറന്‍റ് ബില്ല് കൂടിയാലും ഒരുപക്ഷെ ഞാൻ തട്ടിയും മുട്ടിയുമൊക്കെ കഴിഞ്ഞു കൂടും...!! അതിനു വകയില്ലാത്തവർ ഈ നാട്ടിലുണ്ട്. പെട്രോളിന് വില കൂടുമ്പോൾ സകലതിനും വില കൂടുന്ന നാട്ടിൽ അവർക്കും ജീവിക്കണം... ശബ്ദം അവർക്കായിക്കൂടി...'; അരുണ്‍ ഗോപി പറഞ്ഞു. രാമലീല, ഇരുപത്തൊന്നാം നൂറ്റാണ്ട് എന്നിവയാണ് അരുണ്‍ ഗോപിയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.

അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ്

നമ്മുടെ വരുമാനത്തിൽ നിന്നുള്ള ഒരു തുക ടാക്സ് ആയി കൈപ്പറ്റുന്ന ഒരു ഭരണസംവിധാനത്തിൽ ജീവിക്കുന്ന പൗരൻ എന്ന നിലയിൽ ഈ നാട്ടിലെ നമ്മുക്ക് നീതി അല്ല എന്ന് തോന്നുന്ന ഒരു കാര്യത്തിൽ അഭിപ്രായം പറയാനുള്ള അവകാശം ഇല്ലാ എന്നാണോ?? കഴിഞ്ഞ തവണ സംസ്ഥാനത്തിനെതിരെ പറഞ്ഞപ്പോൾ കൈയടിച്ചവർ ഇത്തവണ കേന്ദ്രത്തിനെതിരെ പറഞ്ഞപ്പോൾ തെറി വിളിക്കുന്നു... മറിച്ചും തിരിച്ചും മറിച്ചും തിരിച്ചും തെറി വിളിയും കൈയടിയും!! എന്റെ അഭിപ്രായം നിങ്ങളുടെ ആരുടേയും കൈയടിക്കായി അല്ല!! ഈ അസഹിഷ്ണുത എന്തിനാണ്? ഒരു രാഷ്ട്രീയ പാർട്ടിയും ഈ നാട്ടിൽ അഴിമതി കാട്ടാതിരുന്നിട്ടില്ല.. എന്നിട്ടും സ്വന്തം പാർട്ടിക്കായുള്ള ന്യായികരണവുമായി അലമുറയിടുന്നവരെ നിങ്ങളോടു പറയാൻ ഒന്നുമാത്രം നിശബ്ദമാക്കാൻ ശബ്ദമുണ്ടാക്കുമ്പോൾ തരം താഴുന്നത് സ്വയമാണ്!!രാഷ്ട്രത്തിനു വേണ്ടി ആകണം രാഷ്ട്രീയം!!പെട്രോളിന് വില കുറച്ചു കൂടിയാലും കറന്റ് ബില്ല് കൂടിയാലും ഒരുപക്ഷെ ഞാൻ തട്ടിയും മുട്ടിയുമൊക്കെ കഴിഞ്ഞു കൂടും...!! അതിനു വകയില്ലാത്തവർ ഈ നാട്ടിലുണ്ട് പെട്രോളിന് വില കൂടുമ്പോൾ സകലതിനും വില കൂടുന്ന നാട്ടിൽ അവർക്കും ജീവിക്കണം... ശബ്ദം അവർക്കായിക്കൂടി...

TAGS :

Next Story