LiveTV

Live

Entertainment

അലി അക്ബറിന്‍റെ സിനിമക്ക് മേജർ രവിയുടെ പിന്തുണ; മകൻ അർജുൻ രവി ക്യാമറ ചെയ്യും

പൃഥ്വിരാജ്-ആഷിഖ് അബു സിനിമയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന നായക കഥാപാത്രമാകുമ്പോൾ ഇതേ കഥാപാത്രത്തെ വില്ലനാക്കിയാണ് അലി അക്ബർ സ്വന്തം സിനിമയൊരുക്കുന്നത്

അലി അക്ബറിന്‍റെ സിനിമക്ക് മേജർ രവിയുടെ പിന്തുണ; മകൻ അർജുൻ രവി ക്യാമറ ചെയ്യും

ആഷിഖ് അബു സംവിധാനം ചെയ്ത് പൃഥിരാജ് നായകനായി വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മലബാര്‍ സമരചരിത്രം സിനിമയാക്കുമെന്ന് സംവിധായകന്‍ അലി അക്ബര്‍ പ്രഖ്യാപിച്ചിരുന്നു. പൃഥ്വിരാജ്-ആഷിഖ് അബു സിനിമയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന നായക കഥാപാത്രമാകുമ്പോൾ ഇതേ കഥാപാത്രത്തെ വില്ലനാക്കിയാണ് അലി അക്ബർ സ്വന്തം സിനിമയൊരുക്കുന്നത്. 1921 എന്ന് പേരിട്ട സിനിമയില്‍ മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുമെന്ന പുതിയ വാര്‍ത്തയാണ് അലി അക്ബര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്. സംവിധായകന്‍ മേജര്‍ രവി സിനിമക്ക് എല്ലാ വിധ പിന്തുണയും നല്‍കിയതായും അലി അക്ബര്‍ പറഞ്ഞു. മലയാള സിനിമയിലെ നിരവധി താരങ്ങളും പ്രവര്‍ത്തകരും വലിയ പിന്തുണ നല്‍കിയതായും അലി അക്ബര്‍ അറിയിച്ചു.

ജനങ്ങളില്‍ നിന്നും പണം പിരിച്ചാണ് അലി അക്ബര്‍ സിനിമ ഒരുക്കുന്നത്. ഇതിനോടകം 16 ലക്ഷത്തിന് മുകളില്‍ തനിക്ക് ജനങ്ങളില്‍ നിന്നും തന്‍റെ കാനറ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ചതായി അലി അക്ബര്‍ ഫേസ്ബുക്ക് ലൈവ് വഴി അറിയിച്ചു. നേരത്തെ തനിക്ക് വധഭീഷണി വരുന്നതായും അലി അക്ബര്‍ ഫേസ്ബുക്ക് വഴി പറഞ്ഞിരുന്നു. പുതിയ സിനിമാപ്രഖ്യാപനമാണ് വധ ഭീഷണിക്ക് കാരണമെന്നാണ് അലി അക്ബറിന്‍റെ ആരോപണം.

അലി അക്ബറിന്‍റെ സിനിമക്ക് മേജർ രവിയുടെ പിന്തുണ; മകൻ അർജുൻ രവി ക്യാമറ ചെയ്യും