LiveTV

Live

Entertainment

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഭവം; ഒരു പ്രതി കൂടി കീഴടങ്ങി

ഷംന കാസിമിനെ ബ്ലാക് മെയിൽ ചെയ്ത കേസിലെ പ്രതികൾക്കെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഭവം; ഒരു പ്രതി കൂടി കീഴടങ്ങി

നടി ഷംന കാസിമിനെ ബ്ലാക് മെയിൽ ചെയ്ത കേസിലെ അഞ്ചാം പ്രതി അബ്ദുൽ സലാം കോടതിയിൽ കീഴടങ്ങി. വിവാഹത്തിൽ നിന്ന് പിൻമാറാനാണ് ഷംനയുടെ കുടുംബം പരാതി നൽകിയതെന്ന് പ്രതി ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അന്വേഷണം നടക്കട്ടെയെന്നും ഷംന പ്രതികരിച്ചു.

സ്വര്‍ണക്കടത്തിന് പ്രേരിപ്പിച്ചു; ഷംന കാസിം ഇരയായ തട്ടിപ്പ് കേസിലെ പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍
Also Read

സ്വര്‍ണക്കടത്തിന് പ്രേരിപ്പിച്ചു; ഷംന കാസിം ഇരയായ തട്ടിപ്പ് കേസിലെ പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍

ഇന്ന് രാവിലെ 11 മണിയോടെയാണ് അഞ്ചാം പ്രതി അബ്ദുൽ സലാം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഒന്നാം പ്രതി അൻവറിന്‍റെ കൂടെ വിവാഹാലോചനയുമായി ബന്ധപ്പെട്ടാണ് ഷംനയെ സമീപിച്ചതെന്നും സ്വർണക്കടത്തുമായി ബന്ധമില്ലെന്നും പ്രതി പറഞ്ഞു.

അതിനിടെ ഷംന കാസിമിനെ ബ്ലാക് മെയിൽ ചെയ്ത കേസിലെ പ്രതികൾക്കെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. യുവമോഡൽ അടക്കം മൂന്ന് പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ പ്രതികൾ അറസ്റ്റിലായ സാഹചര്യത്തിലാണ് കൂടുതൽ പേർ ഇവർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആലപ്പുഴ സ്വദേശിനിയായ യുവ മോഡൽ അടക്കം 3 പേരാണ് ഇന്നലെ പരാതി നൽകിയത്. 5 പേർ കൂടി പരാതിയുമായി പൊലീസിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവരിൽ 4 പേർ ഇന്ന് നേരിട്ട് പൊലീസിൽ പരാതി നൽകാനെത്തുമെന്നും ഐ ജി വിജയ സാഖറെ പറഞ്ഞു. പ്രതികൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. മോഡലിംഗിനാണെന്ന വ്യാജേന പാലക്കാട് വാളയാറിൽ വെച്ച് യുവതികളെ ഭീഷണിപ്പെടുത്തുകയും പൂട്ടിയിടുകയും ചെയ്തു എന്നാണ് പരാതി. പരാതിക്കാരിൽ ചിലരുടെ പണവും സ്വർണവും പ്രതികൾ കൈക്കലാക്കിയെന്നും ആരോപണമുണ്ട്. ഒരു വർഷത്തിനിടെ നിരവധി സ്ഥലങ്ങളിൽ സംഘം തട്ടിപ്പ് നടത്തിയതായി പൊലീസ് പറയുന്നു.ഇപ്പോൾ ഹൈദരാബാദുള്ള ഷംന കാസിം നാളെ കൊച്ചിയിലെത്തി പൊലീസിൽ നേരിട്ട് മൊഴി നൽകും. കേസിൽ ഇനി രണ്ട് പേർ കൂടിയാണ് പിടിയിലാകാനുള്ളത്. സിനിമാ മേഖലയിൽ ഉൾപ്പെടെ കൂടുതൽ പേർക്ക് കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഷംന കാസിമിന് പിന്തുണയുമായി വനിതാകമ്മീഷൻ
Also Read

ഷംന കാസിമിന് പിന്തുണയുമായി വനിതാകമ്മീഷൻ