LiveTV

Live

Entertainment

സുശാന്തിനൊപ്പം ഡാന്‍സ് കളിക്കുന്ന 'കല്യാണരാമനിലെ' മുത്തശ്ശി; വീഡിയോ വൈറല്‍

ടിക് ടോക് താരവും അവതാരകയുമായ സൌഭാഗ്യ വെങ്കിടേഷാണ് മുത്തശ്ശിയുടെ വീഡിയോ പങ്കുവച്ചത്


 സുശാന്തിനൊപ്പം ഡാന്‍സ് കളിക്കുന്ന 'കല്യാണരാമനിലെ' മുത്തശ്ശി; വീഡിയോ വൈറല്‍

ബോളിവുഡ് താരം സുശാന്ത് സിംഗിന്‍റെ ആത്മഹത്യ തീര്‍ത്ത ഞെട്ടലില്‍ നിന്നും കുടുംബവും ആരാധകരും വിട്ടുമാറിയിട്ടില്ല. ഇപ്പോഴും താരത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ സുശാന്തിന്‍റെ സിനിമയിലെ രംഗങ്ങളും അഭിമുഖത്തിലെ രംഗങ്ങളും കോര്‍ത്തിണക്കിയുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ മിന്നിമറയുന്നുണ്ട്. നടിയും താരാ കല്യാണിന്‍റെ അമ്മയുമായ സുബ്ബലക്ഷ്മിയും നടന്‍ സുശാന്തുമൊത്തുള്ള വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സുശാന്തുമൊത്ത് കട്ടക്ക് ഡാന്‍സ് ചെയ്യുന്ന സുബ്ബലക്ഷ്മിയെ വീഡിയോയില്‍ കാണാം.

ടിക് ടോക് താരവും അവതാരകയുമായ സൌഭാഗ്യ വെങ്കിടേഷാണ് മുത്തശ്ശിയുടെ വീഡിയോ പങ്കുവച്ചത്. കര്‍ണാടക സംഗീതജ്ഞ കൂടിയായ സുബ്ബലക്ഷ്മി നന്ദനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. കല്യാണരാമനിലെ കാര്‍ത്യായനി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. പിന്നീട് എഴുപഞ്ചോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. തമിഴ്,ഹിന്ദി,കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ എന്‍റടുക്കല്‍ വന്നടുക്കും എന്ന പാട്ട് പാപ്പുക്കുട്ടി ഭാഗവതരോടൊപ്പം പാടിയത് സുബ്ബലക്ഷ്മിയാണ്.