LiveTV

Live

Entertainment

'ഒരു നാല്‍പതുകാരന്‍റെ ഇരുപത്തൊന്നുകാരി'; അനൂപ് മേനോന്‍ ചിത്രത്തില്‍ നായികയായി പ്രിയ വാര്യര്‍

അനൂപ് മേനോന്‍ നായകനായി പുറത്തിറങ്ങാനിരുന്ന കിംഗ്ഫിഷ് തിയേറ്ററില്‍ ഇത് വരെ പുറത്തിറങ്ങിയിരുന്നില്ല.

'ഒരു നാല്‍പതുകാരന്‍റെ ഇരുപത്തൊന്നുകാരി'; അനൂപ് മേനോന്‍ ചിത്രത്തില്‍ നായികയായി പ്രിയ വാര്യര്‍

ട്രാവാന്‍ഡ്രം ലോഡ്ജിന് ശേഷം വി.കെ പ്രകാശും അനൂപ് മേനോനും ഒന്നിക്കുന്ന ചിത്രത്തില്‍ പ്രിയ പ്രകാശ് വാര്യര്‍ നായിക. 'ഒരു നാല്‍പതുകാരന്‍റെ ഇരുപത്തൊന്നുകാരി' എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ 'ഇരുപത്തൊന്നുകാരി'യുടെ വേഷത്തിലാണ് പ്രിയ പ്രകാശ് വാര്യര്‍ എത്തുന്നത്. അനൂപ് മേനോന്‍ നായക വേഷത്തില്‍ 'നാല്‍പതുകാരനായി' അഭിനയിക്കും.

അനൂപ് മേനോന്‍ തന്നെയാണ് തിരക്കഥ എഴുതുന്നത്. അനൂപ് മേനോൻ, വി.കെ. പ്രകാശ്, ഡിക്സൺ പൊഡുത്താസ് എന്നിവര്‍ ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം നിര്‍വ്വഹിക്കുന്നത്. പ്രൊഡക്‌ഷൻ കൺട്രോളറായി നിരവധി സിനിമകളിൽ പ്രവർത്തിച്ച ഡിക്സൺ ആദ്യമായാണ് ഒരു സിനിമയുടെ നിർമ്മാണ പങ്കാളിയാകുന്നത്.

അനൂപ് മേനോന്‍ നായകനായി പുറത്തിറങ്ങാനിരുന്ന കിംഗ്ഫിഷ് തിയേറ്ററില്‍ ഇത് വരെ പുറത്തിറങ്ങിയിരുന്നില്ല. അനൂപ് തന്നെ തിരക്കഥ ഒരുക്കിയ കിംഗ് ഫിഷില്‍ സംവിധായകന്‍ രഞ്ജിത്താണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധിയാണ് ചിത്രം പുറത്തിറങ്ങാത്തതിന്‍റെ പ്രധാന കാരണം.