LiveTV

Live

Entertainment

മലബാറിലെ വിപ്ലവ പോരാളികള്‍ക്കും പൗരത്വ സമരക്കാര്‍ക്കും ആദരവര്‍പ്പിച്ച് സംഗീത ആല്‍ബം

നാസര്‍ മാലിക്കാണ് സംഗീതം നല്‍കി പാടി അഭിനയിച്ചിരിക്കുന്നത്

മലബാറിലെ വിപ്ലവ പോരാളികള്‍ക്കും പൗരത്വ സമരക്കാര്‍ക്കും ആദരവര്‍പ്പിച്ച് സംഗീത ആല്‍ബം

മലബാറിലെ വിപ്ലവപോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് പുറത്തിറക്കിയ 'കൈലിയുടുത്ത്’ എന്ന സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു. നാസര്‍ മാലിക്കാണ് സംഗീതം നല്‍കി പാടി അഭിനയിച്ചിരിക്കുന്നത്. പച്ച ജിന്നാണ് സംവിധാനം. നാസറുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ വരികള്‍ക്ക്.

അടിച്ചമര്‍ത്തപ്പെടുന്ന മുസ്‌ലിം വിഭാഗത്തോട് ഐക്യപ്പെട്ട് ഇസ്‌ലാം മത സ്വീകരിച്ച മുന്‍ നക്‌സല്‍ നേതാവ് നജ്മല്‍ എം. ബാബുവിനാണ് വീഡിയോ സമര്‍പ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ കുഞ്ഞാലിമരക്കാര്‍മാര്‍, മമ്പുറം തങ്ങള്‍, വെളിയങ്കോട് ഉമര്‍ഖാദി, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, യു.എ.പി.എ ചുമത്തി ജയിലിലടച്ച സകരിയ, വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന മഅ്ദനി, സി.എ.എ സമരത്തിനിടെ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ജയിലിലടച്ച ഷര്‍ജീല്‍ ഇമാം, സഫൂറ സര്‍ഗാര്‍ എന്നിവരെയും വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.

പുറംതള്ളപ്പെടുംമുന്‍പ് കൈയിലിയുടുത്ത് അരപ്പെട്ടി കെട്ടി ഇന്നലെകളിലെ പടനിലങ്ങളിലൂടെ ഒന്നുനടക്കാനിറങ്ങണം… എന്നു തുടങ്ങുന്നതാണ് വരികള്‍. മ്യൂസിക് ആല്‍ബത്തിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചത് ശ്രീജ നെയ്യാറ്റിന്‍കരയാണ്.