LiveTV

Live

Entertainment

കോവിഡിന് ശേഷമുള്ള സിനിമാ കാഴ്ച്ച എങ്ങനെയാവും? വിഡിയോ പുറത്തുവിട്ട് പി.വി.ആര്‍ സിനിമാസ്

ഹെല്‍ത്ത് ചെക്ക് അപ്പ് അടക്കമുള്ള സംവിധാനത്തോടെ മൊത്തം പ്രവര്‍ത്തനത്തിന്‍റെ 50 ശതമാനം മാത്രമായിരിക്കും പി.വി.ആറില്‍ പ്രവര്‍ത്തനക്ഷമമായിരിക്കുകയെന്നും പി.വി.ആര്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിക്കുന്നു

കോവിഡിന് ശേഷമുള്ള സിനിമാ കാഴ്ച്ച എങ്ങനെയാവും? വിഡിയോ പുറത്തുവിട്ട് പി.വി.ആര്‍ സിനിമാസ്

കോവിഡിന് ശേഷമുള്ള സിനിമാ കാഴ്ച്ച വിശദമാക്കി പി.വി.ആര്‍ സിനിമാസിന്‍റെ വീഡിയോ. കോവിഡ് വ്യാപനഭീഷണി നിലനില്‍ക്കുന്നതിനാല്‍ തിയേറ്ററുകളിലടക്കം കനത്ത സുരക്ഷാ സംവിധാനങ്ങളൊരുക്കിയുള്ള സംവിധാനങ്ങളാണ് സിനിമാപ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. സാമൂഹിക അകലം അടക്കം പാലിച്ചുള്ള ടിക്കറ്റ് കൗണ്ടറില്‍ പി.പി.ഇ കിറ്റുകള്‍ അടക്കമുള്ളവ പി.വി.ആര്‍ സിനിമാസ് വാഗ്ദാനം ചെയ്യുന്നു. ടിക്കറ്റ് ബുക്കിംഗ്, ഭക്ഷണം എന്നിവ സമ്പര്‍ക്കരഹിത സംവിധാനമായ പി.വി.ആര്‍ ആപ്ലിക്കേഷന്‍, ക്യൂ.ആര്‍ കോഡ് വഴിയാകും ലഭ്യമാക്കുക. ശരീരത്തില്‍ സ്പര്‍ശിച്ചുള്ള പരിശോധനകള്‍ ഒഴിവാക്കുകയും തിയേറ്ററില്‍ കയറുന്നതിന് തൊട്ടുമുമ്പ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. ആരോഗ്യസേതു ആപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തികളുടെ ആരോഗ്യനില പരിശോധിക്കും. ഏതെങ്കിലും തരത്തില്‍ കോവിഡ് ലക്ഷണങ്ങള്‍ ഈ പരിശോധനകളില്‍ തെളിഞ്ഞാല്‍ ടിക്കറ്റ് റീഫണ്ടിംഗ് അടക്കമുള്ളവ ലഭ്യമാക്കുമെന്നും പി.വി.ആര്‍ ഉറപ്പുനല്‍കുന്നു. ഇലക്ട്രോസ്റ്റാറ്റിക് സ്പ്രേ ഗണ്‍സ് ഉപയോഗിച്ചുള്ള സാനിറ്റൈസേഷന്‍ സംവിധാനം ഓരോ ഷോകള്‍ക്കും അവസാനം തിയേറ്റര്‍ ശുചീകരിക്കും. രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി തിയേറ്ററിലെ ഇരിപ്പിടമടക്കമുള്ള ഇടങ്ങളില്‍ സാമൂഹിക അകലം കൊണ്ടുവരും. ഭക്ഷണത്തിന് ഉപയോഗിച്ച പാത്രങ്ങള്‍ യു.വി ടെക്നോളജി വഴി ശുദ്ധീകരിക്കുമെന്നും പി.വി.ആര്‍ പറയുന്നു. ഹെല്‍ത്ത് ചെക്ക് അപ്പ് അടക്കമുള്ള സംവിധാനത്തോടെ മൊത്തം പ്രവര്‍ത്തനത്തിന്‍റെ അന്‍പത് ശതമാനം മാത്രമായിരിക്കും പി.വി.ആറില്‍ പ്രവര്‍ത്തനക്ഷമമായിരിക്കുകയെന്നും പി.വി.ആര്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിക്കുന്നു.