LiveTV

Live

Entertainment

പ്രഭാതത്തിലെ വിരുന്നുകാര്‍; വൈറലായി 'ഫോട്ടോഗ്രാഫര്‍ മമ്മൂട്ടി'യുടെ ചിത്രങ്ങള്‍

ഒപ്പം താരം ഫോട്ടോ എടുക്കുന്ന ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്

പ്രഭാതത്തിലെ വിരുന്നുകാര്‍; വൈറലായി 'ഫോട്ടോഗ്രാഫര്‍ മമ്മൂട്ടി'യുടെ ചിത്രങ്ങള്‍

മമ്മൂട്ടിയിലെ നടനെപ്പോലെ മലയാളികള്‍ക്ക് സുപരിചിതമാണ് താരത്തിലെ ഫോട്ടോഗ്രാഫറെയും. ഗായകന്‍ യേശുദാസിന്‍റെയും എഴുത്തുകാരന്‍ എം.ടി വാസുദവേന്‍ നായരുടെയുമെല്ലാം മമ്മൂട്ടി എടുത്ത ചിത്രങ്ങള്‍ വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. ഭാസ്കര്‍ ദ റാസ്കലിന്‍റെ ലൊക്കേഷനില്‍ വച്ച് മമ്മൂട്ടി നയന്‍താരയുടെ ഫോട്ടോ എടുക്കുന്നതും ഈയിടെ വൈറലായിരുന്നു. ഇപ്പോള്‍ തന്‍റെ വീട്ടിലെത്തിയ വിരുന്നുകാരുടെ മമ്മൂട്ടിയെടുത്ത ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്.

പ്രഭാതത്തിലെ വിരുന്നുകാര്‍; വൈറലായി 'ഫോട്ടോഗ്രാഫര്‍ മമ്മൂട്ടി'യുടെ ചിത്രങ്ങള്‍

പ്രഭാതത്തിലെ വിരുന്നുകാര്‍ എന്ന അടിക്കുറിപ്പോടെ തന്‍റെ വീട്ടുമുറ്റത്തെത്തിയ പക്ഷികളുടെ ചിത്രങ്ങളാണ് മമ്മൂട്ടി പകര്‍ത്തിയിരിക്കുന്നത്. ഒപ്പം താരം ഫോട്ടോ എടുക്കുന്ന ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിയിലെ നടനെപ്പോലെ മമ്മൂട്ടിയിലെ ഫോട്ടോഗ്രാഫര്‍ക്കും നൂറ് മാര്‍ക്കാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്. ലോക്ഡൌണ്‍ മൂലം എല്ലാവരെയും പോലെ വീട്ടില്‍ തന്നെയാണ് മമ്മൂട്ടി.

പ്രഭാതത്തിലെ വിരുന്നുകാര്‍; വൈറലായി 'ഫോട്ടോഗ്രാഫര്‍ മമ്മൂട്ടി'യുടെ ചിത്രങ്ങള്‍
പ്രഭാതത്തിലെ വിരുന്നുകാര്‍; വൈറലായി 'ഫോട്ടോഗ്രാഫര്‍ മമ്മൂട്ടി'യുടെ ചിത്രങ്ങള്‍