LiveTV

Live

Entertainment

വാരിയംകുന്നൻ ചർച്ചയാക്കുന്നതിന് പിന്നിൽ സിപിഎം ഗൂഢാലോചന: കെ സുരേന്ദ്രന്‍

ആഷിഖ് അബുവിന്‍റെയും റിമ കല്ലിങ്കലിന്‍റെയും ഉദ്ദേശം എല്ലാവർക്കും അറിയാമെന്നും കെ സുരേന്ദ്രന്‍

വാരിയംകുന്നൻ ചർച്ചയാക്കുന്നതിന് പിന്നിൽ സിപിഎം ഗൂഢാലോചന: കെ സുരേന്ദ്രന്‍

വാരിയംകുന്നൻ ചർച്ചയാക്കുന്നതിന് പിന്നിൽ എകെജി സെന്‍ററിന്‍റെ ഗൂഢാലോചനയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ആഷിഖ് അബുവിന്‍റെയും റിമ കല്ലിങ്കലിന്‍റെയും ഉദ്ദേശം എല്ലാവർക്കും അറിയാം. പ്രവാസി ചർച്ചകളെ വഴിമാറ്റാനാണ് സിപിഎം ശ്രമം. ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമയുടെ സ്ഥാനം ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയിലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ സിനിമക്കെതിരെ ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ സൈബറാക്രമണം തുടരുകയാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന ചിത്രമാണിത്.

''ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് മലയാളരാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു" എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. ഒരേ സമയം വര്‍ഗീയമായ പരാമര്‍ശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളുമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിനിമയുടെ അണിയറക്കാര്‍ക്കെതിരെ നടത്തുന്നത്.