LiveTV

Live

Entertainment

അന്ന് മോഹന്‍ലാലിനെതിരെ ബോഡി ഷെയ്മിംഗ് നടത്തിയ ആളുകളാണ് ഇന്ന് ഒരു പടം അനൗൺസ് ചെയ്തപ്പോഴെ പുതിയ തള്ളുകളുമായി ഇറങ്ങിയിരിക്കുന്നത്

മോഹൻലാലിന് മലബാർ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം?...പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ?

അന്ന് മോഹന്‍ലാലിനെതിരെ ബോഡി ഷെയ്മിംഗ് നടത്തിയ ആളുകളാണ് ഇന്ന് ഒരു പടം അനൗൺസ് ചെയ്തപ്പോഴെ പുതിയ തള്ളുകളുമായി ഇറങ്ങിയിരിക്കുന്നത്

മലബാര്‍ വിപ്ലവത്തിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞമ്മഹദ് ഹാജിയുടെ ജീവിത കഥ പറയുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വിവാദങ്ങളും ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്. സിനിമാ പ്രഖ്യാപനത്തിന് പിന്നാലെ നായകന്‍ പൃഥ്വിരാജിനെതിരെ സംഘ്പരിവാറിന്‍റെ സൈബര്‍ ആക്രമണവുമുണ്ടായി. ആരാധകരുടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും മറ്റൊരു വഴിക്ക് നടക്കുന്നുണ്ട്. അവരുടെ ഭാവനയില്‍ മെനഞ്ഞെടുത്ത പോസ്റ്ററുകളും ചിത്രങ്ങളും മുറയ്ക്ക് വരുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. സിനിമയെ കലകാരന്‍റെ ആവിഷ്ക്കാര സ്വാതന്ത്ര്യമായി കാണാൻ പഠിക്കണമെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

'വാരിയംകുന്നന്‍; പൃഥ്വിരാജിനെതിരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം
Also Read

'വാരിയംകുന്നന്‍; പൃഥ്വിരാജിനെതിരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം

ഹരീഷ് പേരടിയുടെ കുറിപ്പ്

മോഹൻലാലിന് മലബാർ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം?...പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ?...കുഞ്ഞാലിമരക്കാറായി ആ മഹാനടൻ പരകായപ്രവേശം നടത്തിയപ്പോൾ മോഹൻലാലിന്റെ ചിത്രം വെച്ച് ബോഡിഷെയിമിങ്ങ് നടത്തിയ പുരോഗമന നവ സിനിമ വാദികളാണ് ഒരു പടം അനൗൺസ് ചെയ്തപ്പോളെ പുതിയ തള്ളുകളുമായി ഇറങ്ങിയിരിക്കുന്നത്...കുഞ്ഞാലിമരക്കാറും വാരിയംകുന്നത്ത് കുഞ്ഞഹമ്മദും രണ്ടും പേരും ബ്രീട്ടിഷുകാരോട് പൊരുതി രക്തസാക്ഷികളായ ധീര ദേശാഭിമാനികളായിരുന്നു...ഈ രണ്ടും സിനിമയും ചെയ്യുന്ന സംവിധായകരുടെ രാഷ്ട്രീയമാണ് നിങ്ങൾ വിലയിരുത്തുന്നതെങ്കിൽ നിങ്ങൾ കലയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരാണ്...സിനിമയെ കലകാരന്‍റെ ആവിഷ്ക്കാര സ്വാതന്ത്ര്യമായി കാണാൻ പഠിക്കുക.

പൃഥ്വിരാജ് - ആഷിഖ് അബു ടീം ഒന്നിക്കുന്നു; വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്
Also Read

പൃഥ്വിരാജ് - ആഷിഖ് അബു ടീം ഒന്നിക്കുന്നു; വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

നേരത്തെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും സിനിമക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ‘സിനിമയെ ആർക്കാണ് പേടി? അടിത്തറ ഇല്ലാത്തവർക്കോ അതോ അസ്തിത്വം ഇല്ലാത്തവർക്കോ അതോ ചരിത്രം ഇല്ലാത്തവർക്കോ അതോ ധൈര്യം ഇല്ലാത്തവർക്കോ? ആദ്യം സിനിമ വരട്ടേന്ന്.. ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്‌.’ എന്നായിരുന്നു മിഥുന്‍റെ ഫേസ്ബുക് പോസ്റ്റ്.

ആഷിഖ് അബുവാണ് വാരിയംകുന്നന്‍റെ സംവിധായകന്‍. ഹർഷാദും റമീസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്‌. മുഹ്സിൻ പരാരി ഈ ചിത്രത്തിൽ ആഷിഖിന്റെ കോ ഡയറക്റ്റർ ആയിരിക്കും. ഷൈജു ഖാലിദ്‌ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത്‌ സിക്കന്ദർ, മൊയ്തീൻ എന്നിവർ ചേർന്നാണ്.